ഫുട്‌ബോള്‍ മത്സരത്തിനിടെ വനിതാ താരത്തിന്റെ ഹിജാബ് അഴിഞ്ഞു; മറഞ്ഞുനിന്ന് ഹിജാബ് ധരിക്കാന്‍ സഹായിച്ച് എതിര്‍ ടീമിലെ താരങ്ങള്‍; ദൃശ്യം വൈറലാകുന്നു
ന്യൂഡല്‍ഹി: ഫുട്‌ബോള്‍ മത്സരത്തിനിടെ താരത്തിന്റെ അഴിഞ്ഞുപോയ ഹിജാബ് ധരിക്കാന്‍ സഹായത്തിനായി ഓടിയെത്തിയത് എതിര്‍ ടീമിലെ കളിക്കാര്‍. ജോര്‍ദാനില്‍ നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെ നടന്ന അപൂര്‍വ സന്ദര്‍ഭമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജോര്‍ദാനിലെ ഡബ്ല്യു.എ.എഫ്.എഫ് വുമണ്‍സ് ക്ലബ് ചാംപ്യന്‍ഷിപ്പിനിടെയായിരുന്നു സംഭവം. ഷബാബ് അല്‍ ഒര്‍ദോണ്‍ ക്ലബും അറബ് ഓര്‍ത്തഡോക്‌സ് ക്ലബും തമ്മില്‍ മത്സരം നടക്കുകയായിരുന്നു. ഹിജാബ് ധരിച്ച യുവതിയുടെ കയ്യില്‍ നിന്നും പന്ത് തട്ടിയെടുക്കുന്നതിനായി എതിര്‍ ടീമിലെ നാലോളം കളിക്കാര്‍ ഇവരെ വളയുകയും ഇതിനിടെ ഒരാളുടെ കൈ കൊണ്ട് ഹിജാബ് അഴിഞ്ഞു പോകുകയുമായിരുന്നു. ഉടന്‍ തന്നെ എതിര്‍ ടീമിലെ താരങ്ങള്‍ ഇവര്‍ക്ക് ചുറ്റുകൂടി സ്വകാര്യത നല്‍കുകയും വീണ്ടും ഹിജാബ് ധരിക്കാനുള്ള സാഹചര്യം ഒരുക്കുകയുമായിരുന്നു.
https://twitter.com/i/status/1183413178413342720പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഹിജാബ് നിരോധിക്കാനായി ചില രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഈ ദൃശ്യങ്ങള്‍ വച്ച് വിമര്‍ശിക്കാന്‍ പലരും രംഗത്ത് വന്നു. എതിര്‍ ടീമിലുള്ളയാളായിട്ടു പോലും എതിരാളിയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കാന്‍ തയാറായ ആ കളിക്കാരെ ഏറെ അഭിനന്ദിച്ചാണ് മിക്കവരും ദൃശ്യങ്ങള്‍ പങ്കുവച്ചത്. ജോര്‍ദാന്‍, ഫലസ്തീന്‍, ബഹ്‌റൈന്‍, ലബനോന്‍, യു.എ.ഇ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ പങ്കെടുക്കുന്ന രാജ്യാന്തര ടൂര്‍ണമെന്റിലാണ് ഈ അപൂര്‍വ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."