HOME
DETAILS
MAL
സഊദി ആഭ്യന്തര പെട്രോൾ വില കുറച്ചു
backup
October 20 2019 | 15:10 PM
റിയാദ്: സഊദിയിൽ ആഭ്യന്തര പെട്രോൾ വില കുറച്ചു. ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയാണ് ഇക്കാര്യം അറിയിച്ചത്. 91 പെട്രോളിനും 95 പെട്രോളിനും വിലക്കുറവ് ബാധകമാകും.
ഞായറാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 91 പെട്രോളിന് ലിറ്ററിന് 1:50 റിയാലും 95 പെട്രോളിന് ലിറ്ററിന് 2:05 റിയാലുമായിരിക്കും പുതിയ നിരക്ക്. നേരത്തെ 91 പെട്രോളിന് 1:53 റിയാലും 95 പെട്രോളിന് 2:18 റിയാലും ആയിരുന്നു വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."