വിശ്വാസങ്ങളും ആചാരങ്ങളും സി.പി.എം അനാചാരമായി കാണുന്നു: ഉമ്മന്‍ചാണ്ടി
പെരിന്തല്‍മണ്ണ: വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സി.പി.എം അനാചാരമായാണ് കാണുന്നതെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ചാണ്ടി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന് നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് അങ്ങാടിപ്പുറത്ത് നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വിധിക്കുശേഷവും മുഖ്യമന്ത്രിയുടെ പ്രതികരണം നിരാശാജനകമാണ്. ശബരിമലയില്‍ സ്റ്റേ ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച ശേഷം സര്‍വകക്ഷി യോഗം വിളിക്കുന്നത് എന്തിനാണ്. സര്‍വകക്ഷി യോഗത്തില്‍ തുറന്ന മനസോടെ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം. സ്വന്തം തീരുമാനം മുഖ്യമന്ത്രി വിശ്വാസികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
പി. രാധാകൃഷ്ണന് അധ്യക്ഷനായി. കെ. സുധാകരന്, മഞ്ഞാളംകുഴി അലി എം.എല്‍.എ, കെ.പി കുഞ്ഞിക്കണ്ണന്, കെ.പി അനില്‍കുമാര്‍, കെ. സുരേന്ദ്രന്, പി.ടി അജയ്മോഹന്, കെ.പി അബ്ദുല്‍ മജീദ്, വി.എ കരീം, ഉമ ബാലകൃഷ്ണന്, വി.വി പ്രകാശ്, സി. സുകുമാരന്‍, വി. ബാബുരാജ്, സക്കീര്‍ പുല്ലാര, വി.കെ ശശീന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."