HOME
DETAILS
MAL
നായാട്ടുസംഘം പിടിയില്‍
backup
June 22 2017 | 19:06 PM
തലപ്പുഴ: തലപ്പുഴ മക്കിമല വനത്തിനുള്ളില്‍ നായാട്ടിനിറങ്ങിയ സംഘത്തെ വനപാലകര്‍ പിടികൂടി. തലപ്പുഴ മക്കിമല കളംതൊടിയില് നവീന്‍(30), പുല്ലട്ട്വീട് റഷീദ്(35), മേലെ തലപ്പുഴ കോളനിയിലെ സതീശന്(26) എന്നിവരാണ് പിടിയിലായത്.
മക്കിമല ഉദ്യാനവില്ല ഉണ്ണി(39), അത്തിമല കോളനി രാജന് എന്നിവര്‍ വനപാലകരെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. ബുധനഴ്ച രാത്രിയില്‍ വടക്കേ വയനാട് വനം ഡിവിഷന് കീഴിലെ ബേഗുര്‍ റെയ്ഞ്ചില്‍ നായാട്ട് നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. എ.സി.എഫ് എം.വി.ജി കണ്ണന്, ബേഗൂര്‍ റെയ്ഞ്ചര്‍ നജുമല്‍ അമീന്, ഫോസ്റ്റര്‍ ജികേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."