ഹില്‍പ്പാലസ് മ്യൂസിയ വികസനം: ഒരു കോടി 14 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ക്ക് ധാരണ
തൃപ്പൂണിത്തുറ: ഹില്‍പ്പാലസ് പുരാവസ്തു മ്യൂസിയത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 1 കോടി 17 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ധാരണയായി. ഇന്നലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ 60. ലക്ഷം രൂപയുടെ പ്രവൃര്‍ത്തികള്‍ക്ക് അംഗീകാരം നല്കി.
മ്യൂസിയത്തിലെ,കുട്ടികളുടെ പാര്‍ക്ക് നവീകരിക്കും.ഡിജിറ്റല്‍ ലൈബ്രറി പൂര്‍ത്തീകരണം, നേത്യാരമ്മ മാളികയുടെ നവീകരണം,ഗാലറികളുടെ പുനര്‍വിന്യാസം, ജലക്ഷാമം പരിഹരിക്കുവാന്‍ മ്യൂസിയത്തിലെ കുളങ്ങളുടെ നവീകരണം എന്നിവ അടിയന്തിരമായി നടപ്പാക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി ആരംഭിക്കും എന്ന് പറയുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഈ വര്‍ഷം ആരംഭിക്കും. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗര സഭാ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി, വാര്‍ഡ് കൗണ്‍സിലര്‍ തിലോത്തമ്മ സുരേഷ് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ എസ്.ഭൂപേഷ്,എഡ്യൂക്കേഷന്‍ ഓഫിസര്‍ ടി.കെ.കരുണദാസ്, മ്യൂസിയം ചാര്‍ജ് ഓഫീസര്‍ എം.ശരത് കുമാരന് നായര്‍, സീനിയര്‍ സൂപ്രണ്ട്. ടി.കെ.പുഷ്കരന് ,സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് കെ.ആര്.സോന എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."