HOME
DETAILS

മദീന ബസ് അപകടം: മരിച്ചവരില്‍ ഏഴ് ഇന്ത്യക്കാര്‍, സ്ഥിരീകരിച്ച് കോണ്‍സുലേറ്റ്

  
backup
October 21 2019 | 03:10 AM

gulf-madeen-abus-accident-saudi-news

മദീന: രാജ്യത്തെ നടുക്കിയ മദീന ബസ് അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് ഇവരെ കാണാനില്ലെന്നാണ് കോണ്‍സുലേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഇവരുടെ പേര് വിവരങ്ങള്‍ കോണ്‍സുലേറ്റ് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ അഞ്ചു പേര്‍ ഉത്തര്‍ പ്രദേശ് സ്വദേശികളും ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോരുത്തരുമാണ്. പൂനെ സ്വദേശികളായ ദമ്പതികളാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ച മദീനമക്ക എക്‌സ്പ്രസ്സ് വെയില്‍ നടന്ന ദാരുണമായ അപകടത്തില്‍ വിവിധ രാജ്യക്കാരായ 35 പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ ബിഹാര്‍ മുസഫര്‍പുര്‍ സ്വദേശി അശ്‌റഫ് ആലം, യു.പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാന്‍ ഖാന്‍, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഖ്താര്‍ അലി എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ഈ ഏഴുപേരുടെയും വിശദ വിവരങ്ങള്‍ സഊദി അധികൃതര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് കൈമാറിയിട്ടുണ്ട്.

മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൂനെ സ്വദേശികളായ മതീന്‍ ഗുലാം, ഭാര്യ സീബ നിസാം ദമ്പതികള്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ 0500127992, 0556122301 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അതേസമയം, അപകടത്തില്‍ വിശദ വിവരങ്ങള്‍ ഇതുവരെ സഊദി അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമേ വിശദ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. അപകടം നടന്നയുടനെ തന്നെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപകടസ്ഥലത്തേക്ക് പ്രതിനിധികളെ അയച്ചിരുന്നു.

റിയാദില്‍ നിന്ന് ബംഗ്‌ളാദേശ് സ്വദേശികള്‍ നടത്തുന്ന ഉംറ ഗ്രൂപ്പില്‍ 39 ഉംറ തീര്‍ഥാടകരുമായി മദീന വഴി മക്കയിലേക്ക് പോകുകയായിരുന്ന ബസ് ഉക്ഹുലില്‍ മണ്ണുമാന്തി യന്ത്രവുമായി ഇടിച്ച് കത്തിയാണ് അപകടമുണ്ടായത്. ഏഷ്യന്‍, അറബ് വംശജരാണ് അപകടത്തില്‍ പെട്ടതെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്ത്യക്കാര്‍ ഉള്‌പ്പെട്ടിട്ടില്ലെന്നായിരുന്നു ഇത് വരെയുള്ള വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago