വിദേശ മദ്യം കൈവശംവച്ച കേസ് : മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി: സംസ്ഥാനത്ത് വില്‍പ്പന നിരോധിച്ച മാഹി വിദേശ മദ്യം കൈവശം വെച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കോട്ടോപ്പാടം പട്ടാണിക്കാട് മേലേ അരിയൂര്‍ കോല്‍ക്കാട്ടില്‍ നൗഷാദ് (34) ന്റെ ജാമ്യാപേക്ഷയാണ് ജില്ല ജഡ്ജി സുരേഷ്കുമാര്‍ പോള്‍ തള്ളിയത്.
2018 ജൂണ്‍ 15ന് പുലര്‍ച്ചെ 6.45ന് കരുവാരക്കുണ്ട് ഭവനംപറമ്പിലാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ മദ്യവില്‍പ്പന നടത്തവെ പൊലിസിനെ കണ്ട് പ്രതി വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ അരക്കുപറമ്പ് മലങ്കട തൊണ്ടിയില്‍ സജികുമാര്‍ (36)നെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ സ്വിഫ്റ്റ് കാറില്‍ സൂക്ഷിച്ച 20 കുപ്പി മദ്യവും വീടിനടുത്തുള്ള പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ അര ലിറ്റര്‍ വീതമുള്ള 66 കുപ്പികളും കണ്ടെടുത്തിരുന്നു.
പ്രതി നൗഷാദിന്റെ സഹോദരന് താമസിക്കുന്ന കോട്ടോപ്പാടം പഞ്ചായത്തിലെ പട്ടാണിക്കാട് വീട്ടില്‍ നിന്നും 66.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
നൗഷാദിനെ 2018 ഒക്ടോബര്‍ 28ന് 160 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം സഹിതം മണ്ണാര്‍ക്കാട് എക്സൈസ് റൈഞ്ച് ഇന്‍സ്പെക്ടര്‍ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."