പൈതൃകനഗരിയിലെ ആശുപത്രിക്ക് കാവലാകാന്‍ സി.എച്ച് സെന്റര്‍
തലശ്ശേരി: തലശ്ശേരി ജനറലാശുപത്രിയുടെ സര്‍വതോന്മുഖമായ വികസനത്തിനു വഴി കാട്ടാന്‍ ജീവകാരുണ്യ സംഘടനയായ സി.എച്ച് സെന്റര്‍ തലശ്ശേരി ഘടകത്തിന്
രൂപം നല്‍കി.
തലശ്ശേരി ഘടകം സി.എച്ച് സെന്റര്‍ ഔദ്യോഗിക ഉദ്ഘാടനവും കാരുണ്യ സംഗമവും ഷാസി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി നിര്‍വഹിച്ചു. അഡ്വ.
പി.വി സൈനുദ്ദീന്‍ അധ്യക്ഷനായി. സി.എച്ച് സെന്റര്‍ പദ്ധതിരേഖ പ്രകാശനം യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ നിര്‍വഹിച്ചു. പ്രകാശന രേഖ റഹ്ദാദ് മൂഴിക്കര അവതരിപ്പിച്ചു. മെമ്പര്‍ഷിപ്പ് കാംപയിന്‍ ഉദ്ഘാടനം പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ റഹ്മാന് നല്‍കി വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി നിര്‍വഹിച്ചു. സി.എച്ച് സെന്റര്‍ ലോഗോ പ്രകാശനം വ്യവസായി കറാമ ഇബ്രാഹിമിന് നല്‍കി കെ.കെ മുഹമ്മദ് പ്രകാശനം ചെയ്തു.
ഗ്രീന്‍ വിങ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്വരൂപിച്ച തുക എ.കെ ആബൂട്ടിഹാജി ഏറ്റുവാങ്ങി. മലബാര്‍ സി.എച്ച് സെന്റര്‍ സെക്രട്ടറി പി.പി
ഹമീദ്, ഡോ.സി.പി നാസിമുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."