HOME
DETAILS
MAL
പേപ്പട്ടിയുടെ കടിയേറ്റ് രണ്ടു പേര്‍ക്ക് പരുക്ക്
backup
June 22 2017 | 20:06 PM
ചെറുപുഴ: ചെറുപുഴ മൂന്നാംപ്ലാവില് പേപ്പട്ടിയുടെ കടിയേറ്റ് രണ്ടുപേര്‍ക്ക് പരുക്ക്. ചെറുപുഴയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ വട്ടമറ്റത്തില്‍ സജി(44), പെരുന്തട്ട വലിയവീട്ടില്‍ കൃഷ്ണന്(62) എന്നിവരെ പരുക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. പശുവിനെ ആക്രമിക്കാന്‍ തൊഴുത്തില്‍ കയറിയ പട്ടിയെ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് സജിക്ക് കടിയേറ്റത്. മൂന്നാംപ്ലാവില് ചായക്കട നടത്തുന്ന കൃഷ്ണനെ പാത്രം കഴുകുന്നതിനിടെയാണ് പട്ടി ആക്രമിച്ചത്. സജിയുടെ മുഖത്തും ദേഹത്തും പരുക്കുണ്ട്. കൃഷ്ണന്റെ ദേഹത്തും കൈയിലുമാണ് കടിയേറ്റത്. ഒട്ടേറെ വളര്‍ത്തു മൃഗങ്ങളെ കടിച്ചതായും ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."