HOME
DETAILS

തെളിവുണ്ട് മന്ത്രീ, തൊഴില്‍ പീഡനം മന്ത്രി ജലീല്‍ അറിഞ്ഞില്ലെന്ന വാദം തെറ്റ്

  
backup
October 22 2019 | 06:10 AM

new-evidence-against-kt-jaleel-in-labour12

 

 


തൊടുപുഴ: തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്‌സിലെ ഫിനാന്‍സ് മാനേജര്‍ സഹീര്‍ കാലടി രാജിവയ്ക്കാനിടയായ സംഭവത്തെക്കുറിച്ച് അറിവില്ലെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദം തെറ്റ്. പരാതി സ്വീകരിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസില്‍നിന്നു ലഭിച്ച മറുപടിയുടെ പകര്‍പ്പ് സുപ്രഭാതത്തിന് ലഭിച്ചു.
മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ നല്‍കിയതില്‍ കൂടുതല്‍ വിദ്യഭ്യാസ യോഗ്യതയും 13 വര്‍ഷം പൊതുമേഖലാ സ്ഥാപനത്തില്‍ പ്രവര്‍ത്തന പരിചയവുമുള്ള അപേക്ഷകനായിരുന്നു സഹീര്‍. ഇദ്ദേഹത്തെയടക്കം അവഗണിച്ച് മന്ത്രി ജലീല്‍, ബന്ധു കെ.ടി അദീബിനു നിയമനം നല്‍കിയത് വന്‍ വിവാദമായിരുന്നു.
ശക്തമായ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് സഹീര്‍ കാലടി 20 വര്‍ഷത്തെ സര്‍വിസ് ബാക്കി നില്‍കെ 2019 ജൂലൈ ഒന്നിന് രാജിവച്ചിരുന്നു.
തൊഴില്‍ പീഡന വിഷയത്തില്‍ അന്വേഷണവും ഗ്രാറ്റുവിറ്റി, ശമ്പള കുടിശിക, ലീവ് എന്‍കാഷ്‌മെന്റ്, ഇ.പി.എഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, മന്ത്രി കെ.ടി ജലീല്‍, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനേത്തുടര്‍ന്ന് സഹീര്‍ കാലടി ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയതിനെതുടര്‍ന്ന് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയമൊന്നും താന്‍ അറിഞ്ഞില്ലെന്നായിരുന്നു മന്ത്രി ജലീലിന്റെ പ്രതികരണം.
കെ.ടി അദീബിനു ജി.എം തസ്തികയില്‍ നിയമനം നല്‍കിയപ്പോള്‍ സഹീര്‍ കാലടിയെ അവഗണിക്കാനുള്ള കാരണം മന്ത്രി പറഞ്ഞിരുന്നത് സഹീറിന്റേത് എക്‌സിക്യുട്ടീവ് എം.ബി.എ ആണെന്നും അപേക്ഷയോടൊപ്പം തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്നതുമായിരുന്നു.
എന്നാല്‍ അദീബ് രാജിവെച്ചതിനു ശേഷം 2019 ഫെബ്രുവരിയില്‍ വീണ്ടും ജി.എം തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചപ്പോഴും സഹീര്‍ അപേക്ഷ നല്‍കിയിരുന്നു. 22 അപേക്ഷകരുടെ സര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം സഹീര്‍ ഉള്‍പ്പെടെ 8 പേരെ ഫൈനല്‍ ഇന്റര്‍വ്യൂവിനു ക്ഷണിക്കുകയും മറ്റ് അപേക്ഷകള്‍ തള്ളുകയുമായിരുന്നു.
ഇദ്ദേഹം നിയമനത്തിനര്‍ഹനാണെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. എന്നാല്‍ മാല്‍കോടെക്‌സില്‍നിന്ന് എന്‍.ഒ.സി നല്‍കുന്നത് ഉന്നത ഇടപെടല്‍ മൂലം തടയുകയായിരുന്നു. ഇക്കാരണത്താല്‍ സഹീറിന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
സഹീറിന്റെ നിയമനം തടയാന്‍ വലിയ ഗൂഢാലോചന നടന്നതായി ആരോപണം ശക്തമാണ്. വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളുടെ മോണിറ്ററിങ് ഏജന്‍സിയായ റിയാബിന്റെ ഓഡിറ്റിങ് പാനല്‍ അംഗം, ജി.എസ്.ടി ട്രെയ്‌നര്‍ എന്നിങ്ങനെ 13 വര്‍ഷമായ നല്ല സര്‍വിസ് റെക്കോര്‍ഡുള്ള ഫിനാന്‍സ് മേഖലയില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥനായിരുന്നു സഹീര്‍ കാലടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago