സൗഹൃദ മത്സരത്തിനുള്ള 22 അംഗ ടീമിനെ പ്രഖ്യാപിച്ചു കോമള്‍ തട്ടാല്‍ പുറത്ത്
ന്യൂഡല്‍ഹി: ഈ മാസം 17ന് ജോര്‍ദാനിലെ അമ്മാനില്‍ നടക്കുന്ന ഇന്ത്യ-ജോര്‍ദാന്‍ സൗഹൃദ മത്സരത്തിനുള്ള 22 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് 30 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പരുക്കേറ്റ ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിക്ക് പകരം എ.ടി.കെ താരം കോമള്‍ തട്ടാലിനെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ പട്ടിക 22 ആക്കി ചുരിക്കിയപ്പോള് തട്ടാലിന് ടീമിലിടം കിട്ടിയിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് താരം അനസ് എടത്തൊടിക, പൂനെ സിറ്റി താരം ആഷിഖ് കുരുണിയന് എന്നിവരെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. വിശാല്‍ കൊയ്ത്, അരിന്ദാം, സര്‍തക്, റൗളിങ്, ഫാറുഖ് ചൗധരി, ബികാശ് ജെയ്റു, നിഖില്‍ പൂജാരി എന്നിവരെ അവസാന 30ല്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫിഫ റാങ്കിങ്ങില്‍ 110-ാം സ്ഥാനത്ത് നില്ക്കുന്ന ജോര്‍ദാനുമായുള്ള മത്സരം ഏഷ്യാകപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഒരുക്കിയിട്ടുള്ളത്.
ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്.
പ്രതിരോധം: പ്രീതം കോട്ടാല്‍, ജെറി ലാല്‍റിന്‍സുവാല, നിഷു കുമാര്‍, അനസ് എടത്തൊടിക, സന്ദേശ് ജിങ്കന്, സലാം രഞ്ജന്‍, സുഭാശിഷ് ബോസ്, നാരായണ്‍ ദാസ്.
മധ്യനിര: പ്രണോയ് ഹോള്‍ഡര്‍, അനിരുദ്ധ് ഥാപ്പ, ഉദാദ്ധ് സിങ്, ജാക്കിജാന്ദ് സിങ്, വിനിത് റായ്, ജര്മന്പ്രിത് സിങ്, ഹാളിചരന്‍ നന്സാരി, ആഷിഖ് കുരുണിയന്.
മുന്നേറ്റനിര: സുമീത് പസ്സി, ജെജെ ലെല്പെകുല, ബല്‍വന്ത് സിങ്, മന്‍വീര്‍ സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."