ജലീലിനെതിരേ എം.എസ്.എഫ് യു.പി.എസ്.സിക്ക് പരാതി നല്കി
കോഴിക്കോട്: യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വിസ് പരീക്ഷക്കെതിരേ രമേശ് ചെന്നിത്തലയുടെ മകന് രമിത്തിന്റെ മുഖാമുഖവുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനോട് വിശദീകരണം ആവശ്യപ്പെടണമെന്നാവശ്യപ്പെട് എം.എസ്.എഫ് യു.പി.എസ്.സി ചെയര്മാന് അരവിന്ദ് സക്സേനക്ക് പരാതി നല്കി. ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലിയാണ് പരാതി നല്‍കിയത്.
യു.പി.എസ്.സിയിലൂടെ രാജ്യത്തെ വിദ്യാര്‍ഥികള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ നേടുന്ന റാങ്കുകളെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചത് ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയ്ക്കുമെന്ന് പരാതിയില്‍ പറയുന്നു.
യു.പി.എസ്.സിക്ക് പൊതുസമൂഹത്തിലുണ്ടായ കളങ്കത്തിന് സാധ്യമായ നടപടി സ്വീകരിക്കണമെന്നും കേരള ഉന്നത വിദ്യാഭ്യാസ മന്ത്രിയും കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ ചെയര്‍മാനുമായ കെ.ടി ജലീലിനോട് ആരോപണത്തിന് തെളിവുകള്‍ നല്കാന് യു.പി.എസ്.സി ആവശ്യപ്പെടണമെന്നും നല്‍കാത്ത പക്ഷം നടപടി വേണമെന്നും പരാതിയില്‍ എം.എസ്.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."