കടലാടിപ്പാറ ഖനനം: മൈനിങ് ലീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു നിവേദനം
നീലേശ്വരം: കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിനായി ആശാപുര കമ്പനിക്കു നല്‍കിയ ലീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനു നിവേദനം. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് ഭരണസമിതിയാണ് ഇതു സംബന്ധിച്ച നിവേദനം നല്‍കിയത്. കടലാടിപ്പാറയില്‍ പൊതുജനാഭിപ്രായം തേടാനായി ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ലീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു നിവേദനം നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി എന്നിവരെ നേരില്‍ കണ്ടു പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാലയാണു നിവേദനം നല്‍കിയത്.
2007ലാണ് സര്‍ക്കാര്‍ ആശാപുര കമ്പനിക്കു കിനാനൂര്‍ വില്ലേജില്‍ പെട്ട 200 ഏക്കര്‍ സ്ഥലം ലീസിനു നല്‍കിയത്.
ഇതിന്റെ ബലത്തിലാണ് ആശാപുര കമ്പനി കോടതിയില്‍ നിന്നു പാരിസ്ഥിതികാഘാത പഠനത്തിനു മുന്നോടിയായി പൊതുജനാഭിപ്രായം തേടാനുള്ള അനുമതി നേടിയത്. സ്ഥലത്ത് പൊതുജനാഭിപ്രായം തേടാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക ഭരണകൂടവും ജനങ്ങളുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."