ഉത്തരവുകളുടെ '1000 ക്ലബി'ല്‍ ജസ്റ്റിസ് കുര്യന് ജോസഫും
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച ജഡ്ജിമാരുടെ കൂട്ടത്തില്‍ മലയാളിയായ ജസ്റ്റിസ് കുര്യന് ജോസഫും. ആയിരത്തിലേറെ ഉത്തരവുകള്‍ പുറപ്പെടുവിച്ച പത്തു ജഡ്ജിമാരുടെ കൂട്ടത്തിലാണ് ഇദ്ദേഹം ഇടംപിടിച്ചത്.
കോടതി ഉത്തരവുകളുടെ '1000 ക്ലബി'ല്‍ എത്തിപ്പെടുന്ന ആദ്യ മലയാളി ന്യായാധിപനാണ് കുര്യന് ജോസഫ്. അഞ്ചു വര്‍ഷംകൊണ്ട് 1,031 വിധികളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. 2013 മാര്‍ച്ച് എട്ടിനാണ് അദ്ദേഹം സുപ്രിംകോടതി ജഡ്ജിയായി നിയമിതനായത്. ഈ മാസം 29നു വിരമിക്കാനിരിക്കുകയാണ്.
സുപ്രിംകോടതിയില്‍ ഏറ്റവും കൂടുതല്‍ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാരില്‍ പത്താമതാണ് ജസ്റ്റിസ് കുര്യന് ജോസഫിന്റെ സ്ഥാനം. ഒന്‍പതു വര്‍ഷത്തോളം നീണ്ട കാലയളവില്‍ 2,692 വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് അരിജിത് പസായത്താണ് പട്ടികയില്‍ മുന്നില്‍. കേരളാ ഗവര്‍ണറായ പി. സദാശിവം 2007 മുതല്‍ 2014 ഏപ്രില്‍ വരെയുള്ള സുപ്രിംകോടതിയിലെ ഏഴു വര്‍ഷം നീണ്ട സേവന കാലയളവില്‍ 1,145 വിധികളാണ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."