HOME
DETAILS
MAL
മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ലെന്ന് പ്രജ്ഞാ സിങ് ഠാക്കൂര്‍
backup
October 22 2019 | 07:10 AM
ഭോപ്പാല്‍: മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രപുത്രനാണെന്നും ബി.ജെ.പി പാര്‍ലമെന്റ് അംഗവും മലേഗാവ് സ്ഫോടന കേസില്‍ പ്രതിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
മഹാത്മാ ഗാന്ധി രാഷ്ട്രപുത്രനാണ്. അദ്ദേഹത്തെ രാജ്യം എപ്പോഴും ഓര്‍ക്കുകയും സ്മരിക്കുകയും ചെയ്യണമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഗാന്ധിജിയുടെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി ഭോപ്പാലില്‍ സംഘടിപ്പിച്ച സങ്കല്പ് യാത്രകളില്‍ പ്രജ്ഞാ സിങ് പങ്കെടുത്തിരുന്നില്ല.
എന്തുകൊണ്ടാണ് ഗാന്ധി സങ്കല്പ് യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്ന ചോദ്യത്തിന് ഗാന്ധി രാജ്യത്തിന്റെ പുത്രനാണെന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നെന്നും കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നുമായിരുന്നു പ്രജ്ഞാ സിങ്ങിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."