ഗോളടിക്കാന്‍ മറന്ന് ചാംപ്യന്മാര്
ബംഗളൂരു: ഐ.എസ്.എല്‍ ചാംപ്യന്മാരായ ബംഗളൂരു എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഇന്നലെ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ബംഗളൂരു എഫ്.സിയെ സമനിലയില്‍ പൂട്ടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഘാനതാരം അസമോവ ഗ്യാന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല. മറു ഭാഗത്ത് സുനില്‍ ഛേത്രിയും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയാവുകയായിരുന്നു.
കളിയുടെ ആദ്യ 20 മിനുട്ടില്‍ ബംഗളൂരു മികച്ച മുന്നേറ്റങ്ങള്‍ നടത്തുകയും കളം നിറഞ്ഞ് കളിക്കുകയും ചെയ്തു. 19-ാം മിനുട്ടില്‍ ബോക്സിന് തൊട്ടരികില്‍നിന്ന് ബംഗളൂരു നായകന് സുനില്‍ ഛേത്രി ഗ്രൗ@ണ്ട് ഷോട്ട് പരീക്ഷിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോവുകയായിരുന്നു. 17-ാം മിനുട്ടില്‍ ഉദാന്ത സിങ് ബംഗളൂരുവിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസരം പാഴാക്കി.
21-ാം മിനുട്ടിലാണ് നോര്‍ത്ത് ഈസ്റ്റ് ആദ്യമായി ബംഗളൂരു ഗോളി ഗുര്‍പ്രീതിനെ പരീക്ഷിക്കുന്നത്. ബോക്സിന് തൊട്ടരികില്‍നിന്ന് ഷാവേസ് തൊടുത്ത വെടിയുണ്ടണ്ട കണക്കെയുള്ള ഷോട്ട് ഗുര്‍പ്രീത് കുത്തിയകറ്റി. മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടി. മധ്യനിരയില്‍നിന്ന് മാറി രാഹുല്‍ ഭേക്കേക്കും നിഷു കുമാറിനുമൊപ്പം പ്രതിരോധത്തിലായിരുന്നു ആഷിഖിനെ നിയോഗിച്ചിരുന്നത്. പ്രതിരോധത്തിലാണെങ്കിലും മലയാളി താരം മികച്ച പ്രകടനം പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."