സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ യു.ഡി.എഫ് ധര്‍ണ
വെള്ളറട: ദലിത് കുടുംബത്തെ പോലും വേട്ടയാടുന്ന നയമാണ് പിണറായി സര്‍ക്കാരിന്റേതെന്ന് തമ്പാനൂര്‍ രവി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ വെള്ളറട സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധാരമെഴുത്തുകാര്‍ പട്ടിണിയിലും ആത്മഹത്യയുടെ വക്കിലുമാണ്. വര്‍ധിപ്പിച്ച സ്റ്റാമ്പ്ഡ്യൂട്ടി പിന്‍വലിച്ച് ജനത്തിന്റെ ദുരിതം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കെ.പി.എം.എസ് ഹാളിനു സമീപത്തുനിന്ന് പ്രകടനമായിട്ടാണ് സബ്‌രജിസ്ട്രാര്‍ ഓഫിസിന് മുന്നിലെത്തിയത്.
കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം അന്‍സജിതാ റസ്സല്‍, ബ്ലോക്ക് പ്രസിഡന്റ് വിജയചന്ദ്രന്‍, സോമന്‍കുട്ടി നായര്‍, ജയചന്ദ്രന്‍, വെള്ളറട ദയാനന്ദന്‍, പി.എ എബ്രഹാം, തോമസ് മംഗലശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം മണലി സ്റ്റാന്‍ലി, പ്ലാങ്കാല ജോണ്‍സണ്‍, മണ്ണാത്തിപ്പാറ ജോണ്‍സന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുഗന്ധി, പഞ്ചായത്ത് അംഗം നെല്ലിശ്ശേരി ശശി, കെ.ജി മംഗള്‍ദാസ്, എസ്.ആര്‍ അശോക്, മലയിന്‍
രാധാകൃഷ്ണന്‍, കോവില്ലൂര്‍ തങ്കപ്പന്‍, പാട്ടംതലയ്ക്കല്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."