ബൈക്കിടിച്ച് എട്ട് വയസുകാരന് ഗുരുതര പരുക്ക്
പെരുവള്ളൂര്‍: പറമ്പില്‍ പീടകയില്‍ കാല്‍നട യാത്രക്കാരനായ എട്ട് വയസ്സുകാരന് ബൈക്കിടിച്ച് ഗുരുതര പരുക്ക്. കുട്ടിയെ ഇടിച്ചു തെറിപ്പിച്ച ബൈക്ക് നിര്‍ത്താതെ പോയി. ബുധനാഴ്ച പൈകിട്ട് 4.45 ഓടെയാണ് സംഭവം. പറമ്പില്‍ പീടിക കിണറ്റിന്കണ്ടില് വീട്ടില്‍ കൊണ്ടാടന്‍ സിദ്ധീഖിന്റെ മകന് ഫാസ് മുഹമ്മദ് (8) നാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) ചികിത്സയിലാണ്.
സ്കൂള്‍വിട്ട് വീട്ടിലെത്തിയ കുട്ടി പറമ്പില്‍ പീടിക അങ്ങാടിയിലേക്ക് പോയപ്പോള്‍ അങ്ങാടിക്ക് സമീപം വെച്ച് പടിക്കല്‍ ഭാഗത്ത് നിന്നും കാടപ്പടി ഭാഗത്തേക്ക് അമിത വേഗതയില്‍ പോകുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുയായിരുന്നു. ഇടിച്ച ബൈക്ക് നിര്‍ത്താതെ അതേ വേഗതയില്‍ തന്നെ ഓടിച്ചു പോവുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വിയില്‍ ബൈക്കിന്റെയും ബൈക്ക് യാത്രികന്റെയും ദൃശ്യം പതിഞ്ഞെങ്കിലും ബൈക്ക് നമ്പര്‍ വ്യക്തമാകാത്തതിനാല്‍ പ്രതിയെ കണ്ടെത്താനായില്ല. പ്രതിയെ കണ്ടെത്താന്‍ തേഞ്ഞിപ്പലം പൊലിസും പ്രദേശത്തെ ക്ലബ് പ്രവര്‍ത്തകരുള്‍പ്പെടെ നാട്ടുകാരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."