ആയഞ്ചേരി പഞ്ചായത്തിന് പുരസ്‌കാരം
ആയഞ്ചേരി: ജില്ലയില്‍ ആയുര്‍വേദ ചികിത്സക്കായി കൂടുതല്‍ ഫണ്ട് ചെലവഴിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ബഹുമതിക്ക് ആയഞ്ചേരി പഞ്ചായത്ത് അര്‍ഹമായി.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ ആയുര്‍വേദത്തിന് ചിലവഴിച്ച ഫണ്ട് കണക്കാക്കിയാണ് അവാര്‍ഡ് നല്‍കിയത്. 2016-17ല്‍ ഏഴര ലക്ഷം രൂപ, 2017-18ല്‍ പത്തു ലക്ഷം രൂപ, 2018-19ല്‍ 875000 രൂപ മരുന്നിനും മൂന്നു ലക്ഷം രൂപ ഫര്‍ണിച്ചറിനുമാണ് പഞ്ചായത്ത് വകയിരുത്തിയത്. മൂന്നാമത് ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങില്‍ കലക്ടര്‍ യു.വി ജോസില്‍നിന്ന് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നൊച്ചാട് കുഞ്ഞബ്ദുല്ല അവാര്‍ഡ് ഏറ്റുവാങ്ങി.
മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്.കെ സിലി, ഫാര്‍മസിസ്റ്റ് തറമല്‍ കുഞ്ഞമ്മദ് സംബന്ധിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എം മന്‍സൂര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ. സഗേഷ് കുമാര്‍, മുക്കം മുഹമ്മദ്, ഡോ. വി.ജി ഉദയകുമാര്‍, ഡോ. പ്രീത, ഡോ. സനല്‍കുമാര്‍ സംസാരിച്ചു.
ആയഞ്ചേരി പഞ്ചായത്തിന് കീഴിലുള്ള ഗവ. ആയുര്‍വേദ ആശുപത്രി കീരിയങ്ങാടിയില്‍ വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം പണിയുന്നതിന് സ്ഥലത്തെ പ്രമുഖനും മതപണ്ഡിതനുമായ തൈക്കണ്ടി മൊയ്തു മൗലവി 10 സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയും തുടര്‍ന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത്. കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിനുള്ള എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചതായും അടുത്തയാഴ്ച തറക്കല്ലിടല്‍ നടക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എം നഷീദ ടീച്ചര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."