HOME
DETAILS
MAL
മൂന്നുകോടിയോളം കേസുകള്‍ പിന്‍വലിക്കുന്നു
backup
June 23 2017 | 04:06 AM
ന്യൂഡല്‍ഹി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്കിയ ഗുരുതരമല്ലാത്ത കേസുകളില്‍ പകുതിയോളം പിന്‍വലിക്കുന്നു. കേന്ദ്ര നിയമ , റെയില്‍ , ധനകാര്യ , ആഭ്യന്തര , പ്രതിരോധ , വാര്‍ത്താവിതരണ മന്ത്രാലയളാണ് കോടതികളില്‍ ഏറ്റവും കൂടുതല്‍ കേസ് ഫയല്‍ ചെയ്തവര്‍. വിവിധ സംസ്ഥാനസര്‍ക്കാരുകളും കേസുകള്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന 3.15 കോടി കേസുകളാകും പിന്‍വലിക്കുക. ഇതോടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ 46 ശതമാനത്തിന്റെ കുറവുണ്ടാകും.
കേസുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി നിയമ മന്ത്രാലയം 56 നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഏതൊക്കെ കേസുകളാണ് പിന്‍വലിക്കേണ്ടതെന്ന് ഇവര്‍ കണ്ടെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."