HOME
DETAILS
MAL
പനിമരണം വീണ്ടും; പാലക്കാട് ഒരുവയസുകാരന് മരിച്ചു
backup
June 23 2017 | 05:06 AM
പാലക്കാട്: പനി ബാധിച്ച് പാലക്കാട് ഒരു വയസുകാരന് മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് എട്ട് പേര് മരിച്ചിരുന്നു.
വ്യാഴാഴ്ച 23,190 പേരാണ് വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇതില്‍ 157 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
പനി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്ന് വൈകുന്നേരം സര്‍വകക്ഷി യോഗം വിളിച്ചിടുണ്ട്. ഇന്ന് ഓരോ ജില്ലകളിലും ഓരോ മന്ത്രിമാരുടെയും അധ്യക്ഷതയില്‍ സര്‍ക്കാര്‍ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."