സര്‍വീസുകളെല്ലാം ജിദ്ദയിലെ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റുന്നു: കോഴിക്കോട്, കൊച്ചിയടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഡിസംബര്‍ 10 മുതല്‍ മാറും
ജിദ്ദ: രണ്ടുമാസത്തിനുള്ളില്‍ സഊദിയുടെ വിമാനക്കമ്പനിയായ സഊദിയയുടെ മുഴുവന്‍യാത്രകളും ജിദ്ദയിലെ പുതിയ വിമാനത്താവളത്തില്‍നിന്നായിരിക്കും. കോഴിക്കോട്, കൊച്ചിയടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഡിസംബര്‍ 10 മുതല്‍ പുതിയ വിമാനത്താവളത്തില്‍ നിന്നായിരിക്കും.
'സഊദിയ'യുടെ എല്ലാ യാത്രകളും രണ്ട് മാസത്തിനുള്ളില്‍ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ഒന്നാംനമ്പര്‍ ടെര്‍മിനലിലേക്ക് മാറ്റുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഡിസംബര്‍ 10 ന് ഇന്ത്യന്‍ സെക്ടറായ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കോഴിക്കോട്, കൊച്ചി, ലഖ്‌നൗ, ബെംഗളൂരു, ചെന്നൈയടക്കം 12 ഡെസ്റ്റിനേഷന്‍ സെന്ററുകളിലേക്കുള്ള 'സഊദിയ'യുടെ യാത്രകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റിത്തുടങ്ങും.
അതേ സമയം അടുത്ത മാസ മധ്യം മുതല്‍ ദമാം, അല്‍ഖസീം, കയ്‌റോ, ഖാര്‍ത്തൂം, കുവൈത്ത്, നെയ്‌റോബി, ബെയ്‌റൂത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റും. ഡിസംബര്‍ 20 ന് ഗ്വാങ്‌ഷോ, ജക്കാര്‍ത്ത, കൊളംബോ, ധാക്ക, ഇസ്‌ലാമാബാദ്, ന്യൂയോര്‍ക്ക്, കറാച്ചി, കുലാലംപുര്‍, ലോസ്ആഞ്ചല്‍സ്, ലാഹോര്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍, മദീന, മാല്‍ദ്വീപ്‌സ്, മനില, മൗറീഷ്യസ്, മുള്‍ട്ടാന്‍, പെഷാവര്‍, റിയാദ്, സിംഗപ്പൂര്‍, അഡിസ് അബാബ, അള്‍ജിയേഴ്‌സ്, പാരിസ്, കസാബ്ലാങ്ക, ദുബായ്, മഡ്രീഡ്, പോര്‍ട്ട് സുഡാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുതിയ ടെര്‍മിനലിലേക്ക് മാറ്റും.
ആഭ്യന്തര സര്‍വീസുകളില്‍ ശേഷിക്കുന്ന ജിദ്ദ ദമാം, അല്‍ഖസീം സര്‍വീസുകള്‍ നവംബര്‍ മധ്യത്തിലും ജിദ്ദമദീന, റിയാദ് സര്‍വീസുകള്‍ ഡിസംബര്‍ പത്തിനും പുതിയ ടെര്‍മിനലിലേക്ക് മാറ്റും. നിലവില്‍ 21 ആഭ്യന്തര സെക്ടറുകളിലേക്കും ഏഴ് അന്താരാഷ്ട്ര സെക്ടറുകളിലേക്കുമുള്ള സഊദിയ സര്‍വീസുകള്‍ ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്നാണ് നടത്തുന്നത്. അബുദാബി, മനാമ, മസ്‌കത്ത് അന്താരാഷ്ട്ര സര്‍വീസുകളാണ് ആദ്യം പുതിയ ടെര്‍മിനലിലേക്ക് മാറ്റിയത്. ഇര്‍ബീല്‍, ശറമുശ്ശൈഖ്, ഒമാന്‍, അലക്‌സാണ്‍ട്രിയ സര്‍വീസുകളും പിന്നീട് ഇവിടേക്ക് മാറ്റി.
മറ്റു സഊദി വിമാന കമ്പനികളുടെ സര്‍വീസുകള്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ ടെര്‍മിനലിലേക്ക് മാറ്റിത്തുടങ്ങും. വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ നോര്‍ത്ത് ടെര്‍മിനലില്‍ നിന്ന് പുതിയ ടെര്‍മിനലിലേക്ക് മാറ്റിത്തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."