എസ്.എഫ്.ഐ രാഷ്ട്രീയ ഫാസിസം അവസാനിപ്പിക്കണം: കെ.എസ്.യു
കൊല്ലം: സംസ്ഥാന വ്യാപകമായി കെ.എസ്.യു നടത്തിയ വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ബന്ദ് ആചരിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. കൊല്ലം ഡി.സി.സി യില്‍ നിന്നും ആരംഭിച്ച പ്രകടനം എസ്.എന്‍ കോളജിന് സമീപം പൊലിസ് തടഞ്ഞു.
ചവറയിലും അഞ്ചാലുംമൂട്ടിലും ശാസ്താംകോട്ടയിലുമടക്കം ജില്ലയില്‍ ഉടനീളം എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ നടത്തിവരുന്ന അക്രമം അവരുടെ രാഷ്ട്രീയ ഫാസിസം വ്യക്തമാക്കുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു.
നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്ന പക്ഷപാതനടപടിക്കെതിരേ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലായ് 3ന് കൊല്ലം ജില്ലാ പൊലിസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍, സംസ്ഥാന സെക്രട്ടറി ആദര്‍ശ് ഭാര്‍ഗവന്‍, വൈസ് പ്രസിഡന്റുമാരായ കൗശിഖ് എം. ദാസ്, ശരത് മോഹന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനൂപ് നെടുമ്പന, യദുകൃഷ്ണന്‍, രാഹുല്‍. ആര്‍.എസ്. അതുല്‍. എസ്.പി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."