യു.എസില്‍ ഹ്രസ്വകാല ഗവേഷണം നടത്താന്‍ അവസരം
യു.എസിലെ വിസ്‌കോണ്‍സിന്‍മാഡിസണ്‍ സര്‍വകലാശാലയിലും പങ്കാളികളായ സര്‍വകലാശാലകളിലും ഹ്രസ്വകാല ഗവേഷണം നടത്താന്‍ അവസരം. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ് , ഇന്തോ യു.എസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോറം, വിന്‍സ്‌റ്റെപ് ഫോര്‍വാര്‍ഡ്, എന്നിവയുടെ സഹകരണത്തോടെയാണ് 'ഖൊറാന പ്രോഗ്രാം ഫോര്‍ സ്‌കോളേഴ്‌സ്' പദ്ധതി നടപ്പാക്കുന്നത്. 2020 മേയ്, ജൂലൈ മാസങ്ങളില്‍ 10 മുതല്‍ 12 ആഴ്ച വരെ നീളുന്ന ഗവേഷണ സൗകര്യം ലഭിക്കും.
വിഷയങ്ങള്‍: ബി.ടെക്., എം.ടെക്., എം.എസി., ബി.ഇ., എം.ഇ., എം.എസ്., ഇന്റഗ്രേറ്റഡ് ബി.എസ്.എം.എസ്., ബി.എസി., ബി.വി.എസി., എം.വി.എസി., ബി.ഫാം., എം.ഫാം., എം.ബി.ബി.എസ്., മാസ്റ്റര്‍ ഇന്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി തുടങ്ങിയ പ്രോഗ്രാമുകളുടെ പ്രീഫൈനല്‍ വിദ്യാര്‍ഥികളെ പരിഗണിക്കും.
അഗ്രിക്കള്‍ച്ചറല്‍, ഫുഡ്, ഹെല്‍ത്ത്, ബയോമെഡിക്കല്‍ സയന്‍സസ് എന്നിവയോ, കംപ്യൂട്ടേഷണല്‍ സയന്‍സസ്, ബിഗ് ഡേറ്റാ, മെഷീന്‍ ലേണിങ് തുടങ്ങിയ ഇന്റര്‍ ഡിസിപ്ലിനറി മേഖലകളോ ഉള്‍പ്പടെയുള്ള ബയോടെക്‌നോളജി അനുബന്ധ മേഖലകളില്‍ ആയിരിക്കണം പഠനം.
കോഴ്‌സ് 2021 മേയ് മാസത്തിലോ അതിനു ശേഷമോ പൂര്‍ത്തിയാക്കണം. സ്‌റ്റൈപ്പന്‍ഡ്, എയര്‍ഫെയര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയടങ്ങുന്നതാണ് സ്‌കോളര്‍ഷിപ്പ്. പ്രോഗ്രാം ലിങ്ക് http://www.iusstf.org/വഴി ഈ മാസം 31 വരെ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."