HOME
DETAILS
MAL
ശബരിമലയില്‍ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതി
backup
November 16 2018 | 07:11 AM
കൊച്ചി: ശബരിമലയില്‍ യഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
ശബരിമലയിലെ സര്‍ക്കാര്‍ നടപടി സുതാര്യമാണെങ്കില്‍ എന്തിനാണ് മാധ്യമങ്ങളെ തടയുന്നതെന്ന് കോടതി ചോദിച്ചു. വിശദമായ വിവരങ്ങല്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍, ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാധ്യമങ്ങള്‍ക്ക് ഇന്നലെ മുതല്‍ പ്രവേശനം അനുവദിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."