പ്രവാസി നിക്ഷേപം: 'ഡയസ്‌പോര' ബോണ്ട് പരിഗണനയില്‍
തിരുവനന്തപുരം: പ്രവാസി നിക്ഷേപം കേരളത്തിന് പ്രയോജനപ്പെടുത്തുന്നതിനായി 'ഡയസ്‌പോര' ബോണ്ട് ഇറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാം മുന്നോട്ട്' പരിപാടിയില്‍ പ്രവാസികളും കേരള വികസനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് സുരക്ഷിതവും ആകര്‍ഷകമായ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. പ്രവാസികളെ കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കാനും സുരക്ഷിതമായി നിക്ഷേപം നടത്താനുമുള്ള പുതിയ രൂപമായി ഡയസ്‌പോര ബോണ്ടിനെ കാണാം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സെമി ഹൈസ്പീഡ് റെയില്‍പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
റെയില്‍വേയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിക്ക് 65,000 കോടി ചെലവുവരും. ഇത്തരം പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പ്രവാസികളുടെ നിക്ഷേപം പ്രയോജനപ്പെടുത്താന്‍ കഴിയും. ആ നിലയിലാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് ആലോചിക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് വലിയ വികസനപദ്ധതികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. അതില്‍ പ്രവാസി സംരംഭങ്ങള്‍ക്ക് മാത്രമായി പ്രത്യേക മേഖലയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി, ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വൈസ് ചെയര്‍മാന്‍ ഒ.വി മുസ്തഫ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."