അങ്കമാലി -ശബരി റെയില്‍പാത: ഉടന്‍ സ്ഥലം ഏറ്റെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
കൊച്ചി:അങ്കമാലി -ശബരി റെയില്‍പാത പദ്ധതിക്ക് ഉടന്‍ സ്ഥലം ഏറ്റെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ അയ്യായിരത്തോളം കുടുംബങ്ങളാണ് ശബരി റെയില്‍ പദ്ധതി അനശ്ചിതമായി നീളുന്നത് മൂലം ഭൂമി വില്‍ക്കുവാനോ പണയപ്പെടുത്തുവാനോ സാധിക്കാതെ കഴിയുന്നത്.
ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത 25 ഹെക്ടര്‍ ഭൂമിയുടെ മൂല്യം ഉടമസ്ഥര്‍ക്ക് കൈമാറി. പിന്നീട് പദ്ധതിക്ക് ആവശ്യമായ ഭൂമിയില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ബോര്‍ഡുകളും സര്‍വേ കല്ലുകളും സ്ഥാപിച്ചു. എന്നാല്‍ 1997-98 കാലഘട്ടത്തില്‍ രൂപം നല്‍കിയ പദ്ധതി 20 കൊല്ലം കഴിഞ്ഞിട്ടും കാര്യമായി മുന്നോട്ട് പോയില്ല.
ഏറ്റെടുക്കുമെന്ന് അറിയിച്ച് സര്‍വേ കല്ലുകള്‍ സ്ഥാപിച്ചതോടെ ഈ ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ ഉടമസ്ഥര്‍ കുടുങ്ങിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ പദ്ധതി നടത്തിപ്പിന്റെ 51 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ശേഷിക്കുന്നവ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നുമായിരുന്നു ധാരണ. എന്നാല്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പദ്ധയതിയുടെ മുഴുവന്‍ ചെലവും വഹിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ശബരി റെയില്‍വേ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
വരുമാനം കുറവാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ റെയില്‍വേ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് സൂചനകള്‍ നല്‍കിയിരുന്നു. പദ്ധതി ചെലവ് പൂര്‍ണമായും വഹിക്കണമെന്ന് സംസ്ഥാനം അറിയിച്ചതോടെ അങ്കമാലിശബരി റെയില്‍ പദ്ധതിക്ക് ഇനിയൊരു ഉയിര്‍പ്പ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ഇതോടെയാണ് പദ്ധതി ഉപേക്ഷിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കണ് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. കണ്‍വീനര്‍ വിശ്വനാഥന്‍ നായര്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞ് കുറ്റപ്പാലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."