പ്രളയരക്ഷാപ്രവര്‍ത്തനം: നന്ദിപറയാന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പാണക്കാട്ട്്്
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ എല്ലാംതകര്‍ന്ന ചെങ്ങന്നൂരിലെ ജനങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നന്ദിപറയാന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പാണക്കാട്ടെത്തി. പ്രളയാനന്തര ചെങ്ങന്നൂരിനെ കൈപിടിച്ചുയര്‍ത്താന്‍ സേവന സന്നദ്ധരായ യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നന്ദി അറിയിക്കാനാണ് ഇദ്ദേഹം പാണക്കാട്ടെത്തിയത്.
മതങ്ങളെ തമ്മിലടിപ്പിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടെന്നും അവരുടെ സ്വാര്‍ഥതക്ക് മുന്നില്‍ നമ്മുടെ ഐക്യം നഷ്ടപെട്ടുകൂടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പാണക്കാടെത്തിയ ബിഷപ്പിനെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി, അഡ്വ. യു. എ ലത്തീഫ് എന്നിവരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് മഞ്ചേരി സിഎച്ച് സെന്റര്‍ സന്ദര്‍ശിച്ച അദ്ദേഹം കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിലുമെത്തി. ജുമുഅ നമസ്‌കാരം നേരില്‍ കാണണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് പുളിക്കല്‍ വലിയ ജുമുഅത്ത് പള്ളിയിലെത്തിയ അദ്ദേഹം നിസ്‌കാര ശേഷം സൗഹാര്‍ദ സംഭാഷണവും നടത്തിയാണ് അവിടെ നിന്നും മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."