HOME
DETAILS

മോദി സ്വയം വീരപുരുഷനായി ആത്മരതിയടയുന്നു മോദിയെ രൂക്ഷമായി വിമര്‍ശിച്ച് എക്കണോമിസ്റ്റ് മാഗസിന്‍

  
backup
June 23 2017 | 19:06 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82-%e0%b4%b5%e0%b5%80%e0%b4%b0%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും നിശിതമായി വിമര്‍ശിച്ച് ലോകപ്രശസ്ത ബിസിനസ് മാഗസിന്‍ 'ദി എക്കണോമിസ്റ്റ് '. ആത്മരതിക്കാരനും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിപ്പിച്ച പ്രധാനമന്ത്രിയുമെന്നാണ് മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ മോദിയെ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നരേന്ദ്രമോദി വളരെ പിന്നിലാണെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായെന്നും മാഗസിന്‍ കുറ്റപ്പെടുത്തി.
2014 മെയില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഭരണത്തിലേറുമ്പോള്‍ നരേന്ദ്രമോദി സാമ്പത്തിക പരിഷ്‌ക്കരണവാദിയോ ഹിന്ദുത്വവാദിയോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായം നിലനിന്നിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 'മോദിയുടെ ഇന്ത്യ' എന്ന തലക്കെട്ടിലുള്ള ലേഖനം തുടങ്ങുന്നത്. മോദിവിരുദ്ധ പക്ഷത്തുള്ള ചാനലെന്നു വിലയിരുത്തപ്പെടുന്ന എന്‍.ഡി.ടി.വിയില്‍ സി.ബി.ഐ നടത്തിയ റെയ്ഡിനെയും മാഗസിന്‍ വിമര്‍ശിക്കുന്നുണ്ട്. മോദിയുടെ ഭരണത്തില്‍ ഇന്ത്യയെങ്ങും വര്‍ഗീയ അസ്വസ്ഥത കൂടി. രാജ്യത്തെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മിരില്‍ സൈന്യം അടിച്ചമര്‍ത്തലുകള്‍ തുടരുന്നു. സര്‍ക്കാര്‍ വിരുദ്ധപക്ഷത്തുള്ള മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നു.
മോദി തന്നെ സ്വയം വീരപുരുഷനായി ആത്മരതിയടയുകയാണ്. ഇതിലൂടെ തുടര്‍ന്നും തെരഞ്ഞെടുപ്പുകള്‍ വിജയിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. ഇന്ത്യയുടെ ശക്തി ലോകത്തിന് കാണിച്ചുകൊടുത്ത നേതാവായാണ് അദ്ദേഹത്തെ അനുയായികള്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ചരിത്രം മോദിയെ വിലയിരുത്താന്‍ പോകുന്നത് ഇന്ത്യയുടെ വളര്‍ച്ചയും സുസ്ഥിരവികസനവും തടഞ്ഞ നേതാവായിട്ടാണെന്ന് മാഗസിന്‍ കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശില്‍ തീവ്രവാദിയായ മതപുരോഹിതനെ മുഖ്യമന്ത്രിയാക്കിയതിലൂടെ മോദിയെ ഹിന്ദുത്വത്തിന്റെ കൂട്ടിക്കൊടുപ്പുകാരനെന്ന് വിലയിരുത്തപ്പെട്ടു. അതേസമയം മോദിയെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം കൂട്ടിയ ആള്‍ എന്നും ചിലര്‍ വാഴ്ത്തി. അേര്‍ധരാത്രി നോട്ടുനിരോധനം നടപ്പാക്കിയതാണ് മോദി ചെയ്ത ഏറ്റവും വലിയ പരിഷ്‌ക്കരണം. അത് വിപരീതഫലമുണ്ടാക്കി. പശു വിശുദ്ധമാണെന്ന ഹിന്ദു വിശ്വാസത്തിന്റെ പേരില്‍ മാട്ടിറച്ചി വ്യവസായത്തില്‍ പുതിയ നിയമം കൊണ്ടുവന്നു. ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേ കലാപമുണ്ടായിട്ടുണ്ട്. അത് തടയുന്നതില്‍ പരാജയപ്പെട്ട മോദി പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മാഗസിന്‍ പറയുന്നു.
ലണ്ടന്‍ ആസ്ഥാനമായി 1843ല്‍ തുടങ്ങിയ 'ദി എക്കണോമിസ്റ്റ് ' നിലവില്‍ ലോകത്ത് ഏറ്റവും പ്രചാരമുള്ള ആനുകാലിക ബിസിനസ് പ്രസിദ്ധീകരണമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago