HOME
DETAILS
MAL
പ്രതിഷേധത്തിനുപിന്നില്‍ സര്‍വാധിപത്യം നഷ്ടപ്പെടുമെന്ന സവര്‍ണരുടെ ഭയം: വെള്ളാപ്പള്ളി
backup
November 16 2018 | 20:11 PM
കൊല്ലം: സര്‍വാധിപത്യം നഷ്ടപ്പെടുമെന്ന സവര്‍ണരുടെ ഭയമാണ് ശബരിമലയിലെ പ്രതിഷേധത്തിന് കാരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സര്‍ക്കാര്‍ നടപടികള്‍ കോടതിവിധിയെ മാനിച്ചുകൊണ്ടുള്ളതാണ്. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി ഇപ്പോള്‍ വരാന്‍ പാടില്ലായിരുന്നു. അയ്യപ്പനോടുള്ള ഭക്തിയുടെ പേരിലാണെങ്കില്‍ ജനുവരി 22 വരെ കാത്തിരുന്ന് തര്‍ക്കങ്ങള്‍ തീര്‍ന്നതിനുശേഷമാണ് വരേണ്ടിയിരുന്നത്. എന്നാല്‍, നിയമം കൈയിലെടുത്ത് അവരെ തടയുന്നത് തെറ്റാണ്. അവര്‍ക്ക് പൊലിസ് സുരക്ഷ ഒരുക്കണം. ഭക്തിയുടെ പേരില്‍ ഒരുകൂട്ടമാളുകള്‍ ഭ്രാന്തുപിടിച്ച് നടക്കുകയാണ്. അവര്‍ നിയമം കൈയിലെടുത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."