തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധം: മന്ത്രി കടകംപള്ളി
നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന് പിള്ളയും പറഞ്ഞാല്‍ തൃപ്തി ദേശായി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകും. നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് തൃപ്തി ദേശായി. ഇപ്പോള്‍ ബി.ജെ.പിയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും അടുത്ത ബന്ധമാണുള്ളത്. സുപ്രിംകോടതി വിധിയുടെ ബലത്തിലാണ് അവര്‍ ശബരിമല ദര്‍ശനത്തിനെത്തിയത്.
സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ പകര്‍പ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. മഹാരാഷ്ട്രാ മുഖ്യമന്ത്രിക്കും അവര്‍ കത്തുനല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ദര്‍ശനം സാധ്യമാക്കണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടത്. അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."