HOME
DETAILS

ഹര്‍ത്താല്‍ പൂര്‍ണം; പലയിടത്തും സംഘര്‍ഷം

  
backup
November 17 2018 | 07:11 AM

kerala-17-11-18-harthal-news333

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. മിക്ക സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ഉള്‍പെടെ വാഹനങ്ങള്‍ തടഞ്ഞു.

മലപ്പുറമൊഴികെയുള്ള ജില്ലകളില്‍ ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമാണെന്നാണ് റിപ്പോര്‍ട്ട്. കട കമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. പുലര്‍ച്ചെ ഏതാനും ദീര്‍ഘ ദൂര ബസുകള്‍ സര്‍വീസ് നടത്തിയത് ഒഴിച്ചാല്‍ കെ.എസ്.ആര്‍.ടി.സി അടക്കം ബസുകളൊന്നും സര്‍വിസ് നടത്തുന്നില്ല. അത്യാവശ്യമായി ഓടുന്ന സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളുമൊഴിച്ച് മറ്റ് വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

മലപ്പുറം ജില്ലയില്‍ഒട്ടുമിക്ക ഇടങ്ങളിലും കടകള്‍ തുറന്നു. സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വാഹനങ്ങള്‍ പോകുന്നുണ്ട്. പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താല്‍ അനുകൂലികരുടെ പ്രതിഷേധ പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ തടഞ്ഞതുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തിരൂരില്‍ ഹര്‍ത്താലാണെന്നറിയാതെ സര്‍വീസ് നടത്താനെത്തിയ ബസിനു നേരെ ഹര്‍ത്താലനുകൂലികള്‍ അക്രമം നടത്തി. തിരൂരില്‍ നിന്നും കടുങ്ങാത്ത്കുണ്ട് വഴി കോട്ടക്കലിലേക്ക് സര്‍വീസ് നടത്തുന്ന ഫ്രണ്ട്‌സ് ബസിനു നേരെയാണ് പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ ബസ് ബസ് ഡ്രൈവര്‍ കുറു കത്താണി കൈതക്കല്‍ നിയാസ് (28), കണ്ടക്ടര്‍ കോഴിയകത്ത് ജംഷീര്‍(20) എന്നിവര്‍ക്ക് പരിക്കേറ്റു.

[video width="848" height="480" mp4="http://suprabhaatham.com/wp-content/uploads/2018/11/WhatsApp-Video-2018-11-17-at-10.38.29.mp4"][/video]


പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. എന്നാല്‍ അക്രമസംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.

എറണാകുളം ജില്ലയില്‍ ബന്ദിന്റെ പ്രതീതിയാണ്. വരാപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കോഴിക്കോട് ഗുരുവായൂര്‍ ഭാഗങ്ങളില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബസുകള്‍ വടക്കന്‍ പറവൂരില്‍ സര്‍വീസ് അവസാനിപ്പിച്ചു. പിന്നീട് പൊലിസ് സ്ഥലത്ത് എത്തിയാണ് യാത്രക്കാരെ റെയില്‍വേ സ്റ്റേഷനിലടക്കം എത്തിച്ചത്.ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് പല സ്ഥലങ്ങളിലും നേരിയ സംഘര്‍ത്തിന് ഇടയാക്കി.

തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണം. തൃശൂരില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നാമമാത്രമായി സര്‍വ്വീസ് നടത്തി. അപൂര്‍വ്വം സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങി.

ചാലക്കുടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ആക്രമിച്ച ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇരുനൂറോളം കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ചാലക്കുടി പൊലിസ് സ്റ്റേഷനു മുന്നില്‍ നാമജപ ഉപരോധം നടത്തുകയാണ്.

കണ്ണൂരില്‍ ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. അര്‍ദ്ധരാത്രി എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടവരും തിരിച്ചുപോരുന്നവരും ദീര്‍ഘയാത്രയില്‍ വഴിയില്‍ കുടുങ്ങി. ഇരിട്ടി തലശ്ശേരി റൂട്ടില്‍ പോലീസ് സംരക്ഷണത്തോടെ കെഎസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ട്.


ശരണം വിളിച്ച് പ്രകടനം നടത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ റോഡ് ഉപരോധിക്കുന്നു. രാവിലെ 11.30 മുതലാണ് കണ്ണൂര്‍ കാല്‍ടെക് സില്‍ റോഡ് ഉപരോധിക്കുന്നത്. ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ കണ്ണൂര്‍ കാള്‍ടെക് സില്‍ റോഡില്‍ ശയന പ്രദക്ഷിണം നടത്തുന്നു.റോഡ് ഉപരോധിച്ച് കൊണ്ടാണ് ശയന പ്രദക്ഷിണം.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താല്‍ ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ കെ.എസ്.ആര്‍.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞു. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.

ആലപ്പുഴ ജില്ലയില്‍ രാവിലെ തന്നെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കടകള്‍ എല്ലാം അടപ്പിച്ചു. എല്ലാ പ്രധാന ജംഗ്ഷനുകളിലും ഹിന്ദു ഐക്യ വേദി, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്പടിച്ച് വാഹനങ്ങള്‍ തടയുന്നത് തുടരുന്നു. ഇരു ചക്ര സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ യഥേഷ്ടം സര്‍വീസ് നടത്തുന്നുണ്ട്.

രാവിെല കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തിയെങ്കിലും പത്ത് മണിയോടെ നിര്‍ത്തലാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  14 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  19 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago