HOME
DETAILS
MAL
കെ.പി ശശികലയ്ക്ക് ജാമ്യം; 'ആരോഗ്യം അനുവദിച്ചാല്‍ താന്‍ സന്നിധാനത്തേയ്ക്ക് തന്നെ പോകും'
backup
November 17 2018 | 10:11 AM
പത്തനംതിട്ട: ശബരിമലയ്ക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല സബ്ഡിവിഷണല്‍ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.
മല കയറാന്‍ വിലക്കുകളില്ലെന്നും, ആരോഗ്യം അനുവദിച്ചാല്‍ താന്‍ സന്നിധാനത്തേയ്ക്ക് തന്നെ പോകുമെന്നും ശശികല ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് ശശികലയെ മരക്കൂട്ടത്തു വച്ച് പൊലിസ് അറസ്റ്റ് ചെയ്തത്. കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.
ഇതേത്തുടര്‍ന്ന് ഹിന്ദു ഐക്യവേദിയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടന്നുവരികയാണ്. ഇതിനിടെയാണ് ജാമ്യം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."