ക്യാറ്റ് 2019 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു, സീനിയര്‍ റസിഡന്റ് കരാര്‍ നിയമനം, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് 31 വരെ അപേക്ഷിക്കാം, 16 മലയാളം അധ്യാപക തസ്തികകള്‍....etc
വിവിധ മാനേജ്‌മെന്റ് പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിനായുള്ള (ക്യാറ്റ് 2019) അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു.
ഇത്തവണത്തെ പരീക്ഷ സംഘടിപ്പിക്കുന്നതിന്റെ ചുമതല കോഴിക്കോട് ഐ.ഐ.എമ്മിനാണ്. അപേക്ഷകര്‍ 24 നവംബര്‍ 19 വരെ ശശാരമ.േമര.ശി എന്ന വെബ്‌സൈറ്റില്‍നിന്നും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
നവംബര്‍ 24 ഞായറാഴ്ച രണ്ട് സെഷനുകളിലായി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തും.
ഐ.ഐ.എമ്മുകള്‍ക്ക് പുറമേ, ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ചില ഐ.ഐ.എം ഇതര സ്ഥാപനങ്ങള്‍ക്കും ക്യാറ്റ് 2019 സ്‌കോറുകള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്.
സാമ്പത്തികമായി ദുര്‍ബല വിഭാഗങ്ങളിലുള്ള (ഇ.ഡബ്ല്യു.എസ്) അപേക്ഷകര്‍ക്ക് 10 ശതമാനം റിസര്‍വേഷന്‍ ബാധകമാകുന്ന ആദ്യ ക്യാറ്റ് പരീക്ഷയാണിത്.
156 പരീക്ഷ സെന്ററുകളാണ് രാജ്യത്ത് ആകമാനമുള്ളത്.
ക്യാറ്റ് ഫലങ്ങള്‍ 2020 ജനുവരി രണ്ടാം വാരത്തോടെ പ്രസിദ്ധീകരിക്കും.
മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍
സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ നഗര ഉപജീവന പദ്ധതിക്ക് കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരത്തുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാംപസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ നടത്തുന്ന സൗജന്യ കോഴ്‌സുകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കോഴ്‌സിലേക്ക് കംപ്യൂട്ടര്‍ സയന്‍സ് മുഖ്യവിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയന്‍സ് എന്‍ജിനിയറിങ് ബിരുദമാണ് യോഗ്യത. പ്രായം 20-35 വയസ്.
അപേക്ഷകര്‍ കോര്‍പറേഷന്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം.
വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പടുത്തിയ അസല്‍ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ് എന്നിവ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യണം. ഡി.ടി.എച്ച് സെറ്റ് ടോപ്പ് ബോക്‌സ് ഇന്‍സ്റ്റലേഷന്‍ സര്‍വിസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്കുള്ള യോഗ്യത എസ്.എസ്.എല്‍.സിയാണ്.
അപേക്ഷകര്‍ മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍, ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍, അറുപതു വയസോ അതിനു മുകളിലോ ഉള്ള മുതിര്‍ന്ന പൗരന്‍മാരായിരിക്കണം. ഫോണ്‍: 04712307733, 8547005050.
സീനിയര്‍ റസിഡന്റ് കരാര്‍
നിയമനം: അഭിമുഖം 29ന്
തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.റ്റി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു.
യോഗ്യത ഡി.എം.നെഫ്രോളജിഎം.ഡി പീഡിയാട്രിക്‌സ്, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍. വേതനം പ്രതിമാസം 50,000 രൂപ. ഉദ്യോഗാര്‍ഥികള്‍ ജനത്തിയതി, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍ മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം 29ന് രാവിലെ 10.30ന് പ്രിന്‍സിപ്പാലിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന്
31 വരെ അപേക്ഷിക്കാം
പ്രൊഫഷണല്‍, ടെക്‌നിക്കല്‍, ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നല്‍കി വരുന്ന മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് 31 വരെ അപേക്ഷിക്കാം.
അവസാന തിയതിക്കു മുന്‍പായി അര്‍ഹരായ വിദ്യാര്‍ഥികള്‍ അപേക്ഷകള്‍ (പുതിയതും പുതുക്കലും) സമര്‍പ്പിക്കേണ്ടതാണ്. ബന്ധപ്പെട്ട മുഴുവന്‍ കോളജ്, സ്ഥാപനങ്ങള്‍, യൂനിവേഴ്‌സിറ്റികളും നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് അപേക്ഷകളുടെ സൂക്ഷ്മപരിശോധന തുടങ്ങണമെന്ന് എം.സി.എം സംസ്ഥാന നോഡല്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 9497723630, 0471 2561214.
പി.ജി ആയുര്‍വേദം: രണ്ടാംഘട്ട
അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളിലും സ്വകാര്യ സ്വാശ്രയ ആയുര്‍വേദ കോളജുകളിലും ആദ്യഘട്ട അലോട്ട്‌മെന്റിനുശേഷം ഒഴിവുണ്ടായിരുന്ന സീറ്റുകളിലേക്കും പുതുതായി അഫിലിയേഷന്‍ ലഭിച്ച പരശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ കോളജ്, ഷൊര്‍ണൂര്‍ പി എന്‍.എന്‍.എം ആയുര്‍വേദ കോളജ് എന്നീ കോളജുകളിലെ സീറ്റുകളിലേക്കും പുതുതായി ഉള്‍പ്പെടുത്തിയ പി.ജി ഡിപ്ലോമ ആയുര്‍വേദ കോഴ്‌സിലെ സീറ്റുകളിലേയ്ക്കമുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ സൂചിപ്പിച്ചിട്ടുളള ബന്ധപ്പെട്ട രേഖകളും ഫീസും സഹിതം അതാത് കോളജുകളില്‍ ഹാജരായി നാളെ വൈകിട്ട് അഞ്ചിനു മുമ്പായി പ്രവേശനം നേടണം. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: 0471 2339101, 2339102.
16 മലയാളം അധ്യാപക
തസ്തികകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 16 മലയാളം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. നെടുമങ്ങാട് ഗവ. കോളജ് (4), പാലക്കാട് ഗവ. വിക്ടോറിയ കോളജ് (4), ചാലക്കുടി പി.എം ഗവ. കോളജ് (4), പത്തനംതിട്ട ഇലന്തൂര്‍ ഗവ. കോളജ് (1), നിലമ്പൂര്‍ ഗവ. കോളജ് (1), കരുനാഗപ്പള്ളി തഴവ ഗവ. കോളജ് (2) എന്നിങ്ങനെയാണ് തസ്തിക.
അഭിമുഖം
കാറ്റഗറി നമ്പര്‍ 10 / 2016 പ്രകാരം തുറമുഖ വകുപ്പില്‍ നേവല്‍ ആര്‍ക്കിടെക്ട് തസ്തികയിലേക്ക് ഒക്‌ടോബര്‍ 30 ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. അറിയിപ്പ് എസ്.എം.എസ്., പ്രൊഫൈല്‍ സന്ദേശങ്ങളായി അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ ലഭിക്കും. അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ഗവണ്‍മെന്റ് റിക്രൂട്ട്‌മെന്റ് വിഭാഗവുമായി ബന്ധപ്പെടണ ം (ഫോണ്‍: 0471- 2546281).
കാറ്റഗറി നമ്പര്‍ 127 / 2017 പ്രകാരം ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ കെമിസ്ട്രി(പട്ടികജാതി, പട്ടികവര്‍ഗ്ഗം, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) തസ്തികയിലേക്ക് ഒക്‌ടോബര്‍ 30, 31, നവംബര്‍ 1 തിയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫിസില്‍ വച്ച് അഭിമുഖം നടത്തും. പ്രൊഫൈല്‍ സന്ദേശങ്ങള്‍, വ്യക്തിഗത അറിയിപ്പ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ എസ്.ആര്‍. 2 വിഭാഗവുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."