നിരഞ്ജന്‍ കുമാര്‍ റോഡിന് അവഗണന
ശ്രീകൃഷ്ണപുരം: ദേശ സ്‌നേഹ ചരിത്രത്തില്‍ എളമ്പുലാശ്ശേരിയെന്ന പാലക്കാടന്‍ ഗ്രാമത്തെ സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഇ.കെ നിരഞ്ജന്‍ കുമാറിന്റെ പേരിലുള്ള റോഡ് നിര്‍മാണം എങ്ങുമെത്തിയില്ല. എളമ്പുലാശ്ശേരി- പൊന്നംങ്കോട് റോഡിനാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിരഞ്ജന്റെ പേര് നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്.
ഇടത് സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ബജറ്റില്‍ ഈ റോഡിന് വേണ്ടി ഒരു തുകയും നീക്കി വച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാറാണ് നാലു കോടി രൂപ നീക്കിവച്ചത്. മൊത്തം 10 കി.മീ ഉള്‍പ്പെടുന്ന റോഡില്‍ എട്ടു കി.മീ പൊതുമരാമത്ത് വകുപ്പിന്റെതാണ്. പിന്നീടുള്ള രണ്ടു കി.മീ പൊതു മരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു.
ഗതാഗത സംവിധാനം പാടെ തകര്‍ന്ന റോഡിനോട് കടുത്ത അവഗണനയാണ് ബജറ്റില്‍ കാണിച്ചത്. 2015 ജനുവരി നാലിനാണ് നിരഞ്ജന്‍ കുമാര്‍ വീരമൃത്യു വരിച്ചത്. ഭാര്യ ഡോ. രാധികക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 50 വക്ഷം രൂപയും മകള്‍ വിസ്മയയുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുത്തിരുന്നു. കൂടാതെ എളമ്പുലാശ്ശേരിയിലെ ഗവ. ഐ.ടി.ഐ ക്കും പാലക്കാട് മെഡിക്കല്‍ കോളജ് സ്‌റ്റേഡിയത്തിനും നിരഞ്ജന്റെ പേര് നാമകരണം ചെയ്തിരുന്നു.
കര്‍ണാടക സര്‍ക്കാറിന്റെ ധന സഹായമായി 30 ലക്ഷം രൂപയും ലഭിച്ചിരുന്നു. പെട്ടെന്ന് തന്നെ റോഡ് നിര്‍മാണം ആരംഭിച്ച് നിരഞ്ജന്റെ സ്മരണ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."