അധികാരത്തിന്റെ അഹങ്കാരം ജനങ്ങള്‍ തള്ളിയെന്ന് ശരത്പവാര്‍
മുംബൈ: അധികാരത്തിന്റെ അഹങ്കാരം ജനങ്ങള്‍ ഇഷ്ടപ്പെടില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത്പവാര്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന് പ്രതീക്ഷിച്ചത്ര വിജയം നേടാനാകാത്തതും കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം നിലമെച്ചപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശരത്പവാര്‍.
എന്‍.സി.പി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ താല്‍പര്യപ്പെടുന്നത് പാര്‍ട്ടി പ്രതിപക്ഷത്തിരിക്കണമെന്നതാണ്. അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 288 സീറ്റുകളില്‍ 220 സീറ്റ് നേടി വിജയിക്കുമെന്നാണ് ബി.ജെ.പി-ശിവസനേ സഖ്യം തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബി.ജെ.പി 98 സീറ്റുകളില്‍ മുന്നേറ്റം നടത്തുന്നുവെന്നും മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ചുവെന്നുമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
220 സീറ്റുകള്‍ നേടുമെന്ന അഹങ്കാരത്തോടെയുള്ള ബി.ജെ.പി പ്രഖ്യാപനത്തെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ജനവിധി എന്‍.സി.പി അംഗീകരിക്കുകയാണ്. കോണ്‍ഗ്രസും എന്‍.സി.പിയും മറ്റ് സഖ്യകക്ഷികളായ ബി.ഡബ്ല്യു.പി, സ്വാഭിമാന്‍ ശത്കാരി സംഘടന തുടങ്ങിയ പാര്‍ട്ടികള്‍ പരസ്പരം സഹകരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ശരത്പവാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."