HOME
DETAILS

വട്ടിയൂര്‍ക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നു: മുഖ്യമന്ത്രി, അടിമുടി മാറ്റം വേണമെന്ന് സുധീരന്‍

  
backup
October 25 2019 | 05:10 AM

leaders-response-on-by-electon-result-785782-2

 

 

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടാണെന്നു തെളിയിക്കുന്ന വിജയമാണ് വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് കേരളത്തില്‍ അപ്രസക്തമാകുന്ന അവസ്ഥയാണ് കാണുന്നത്. അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി.പുളിക്കലിന്റെ തോല്‍വി വിശദമായി പരിശോധിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥികളെയും വോട്ടു ചെയ്ത ജനങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.
ഞങ്ങളില്‍ ഏല്‍പ്പിക്കുന്നുവെന്ന തിരിച്ചറിവു തന്നെയാണു ഞങ്ങള്‍ക്കുള്ളത്. ഒരു കാര്യം മാത്രമേ ജനങ്ങളോട് വ്യക്തമാക്കാനുള്ളൂ, ജനങ്ങള്‍ എല്‍.ഡി.എഫിനും സര്‍ക്കാരിനും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അടിമുടി മാറ്റം വേണമെന്ന്
സുധീരന്‍

തിരുവനന്തപുരം: യു.ഡി.എഫ് കാലങ്ങളായി വിജയിച്ചുവരുന്ന കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും പരാജയം വന്‍ തിരിച്ചടിയാണെന്നും പ്രവര്‍ത്തനരീതിയിലും സമീപനങ്ങളിലും അടിമുടി മാറ്റം വേണമെന്നും കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. ഗുരുതരമായ ഒരുപാട് പ്രശ്‌നങ്ങളിലേക്ക് ഈ തോല്‍വി വിരല്‍ചൂണ്ടുന്നുണ്ട്.
വസ്തുനിഷ്ഠമായ പരിശോധന ഇക്കാര്യത്തില്‍ നടത്തേണ്ടതുണ്ട്. തൊലിപ്പുറമേയുള്ള നടപടികള്‍ കൊണ്ട് പ്രയോജനമില്ല. അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്ന നിലയില്‍ ഫലപ്രദമായ തുടര്‍നടപടികളും വേണമെന്നും സുധീരന്‍ പറഞ്ഞു. എന്നാല്‍ അഞ്ചില്‍ മൂന്ന് സീറ്റില്‍ യു.ഡി.എഫിന് ജയിച്ചുകയറാനായി എന്നത് രാഷ്ട്രീയനേട്ടമാണെന്നും സുധീരന്‍ പറഞ്ഞു.

യു.ഡി.എഫ് വിജയം
അഭിനന്ദനാര്‍ഹം: ഹൈദരലി തങ്ങള്‍


കോഴിക്കോട്: ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനുണ്ടായ വിജയത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളെയും അഭിനന്ദിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മൂന്നു മണ്ഡലങ്ങളിലെ യു.ഡി.എഫ് വിജയം അഭിനന്ദനാര്‍ഹമാണ്. പ്രത്യേകിച്ചും മഞ്ചേശ്വരം മണ്ഡലത്തിലെ വിജയം. ഫാസിസ്റ്റ് ശക്തികളെ കേരളത്തിലേക്കു കടക്കാതെ എന്നും കാത്തുസൂക്ഷിച്ചത് മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങളാണ്. ആ മണ്ഡലത്തിലെ വിവിധ മതക്കാരും ഭാഷക്കാരുമായ ജനങ്ങള്‍ തികഞ്ഞ മതേതര വിശ്വാസികളാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. മഞ്ചേശ്വരത്തിലെ വിജയത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുടെ സേവനം പ്രത്യേകം എടുത്തുപറയേണ്ടതാണ്. കാലാകാലങ്ങളായി യു.ഡി.എഫ് വിജയിക്കുന്ന മണ്ഡലങ്ങളിലെ പരാജയ കാരണങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്യും-തങ്ങള്‍ പറഞ്ഞു.


പരാജയങ്ങള്‍ ചര്‍ച്ച ചെയ്യണം:
സാദിഖലി തങ്ങള്‍

കോഴിക്കോട്: വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും പരാജയം യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനു കനത്ത പ്രഹരമേല്‍പ്പിച്ച് സി.പി.എം കുത്തക മണ്ഡലമായ അരൂര്‍ പിടിച്ചെടുത്തപ്പോള്‍ രണ്ട് യു.ഡി.എഫ് സിറ്റിങ് സീറ്റുകള്‍ കൈവിട്ടത് ഗൗരവത്തോടെ കാണണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അവിടെനിന്ന് കേട്ട ചില അപശബ്ദങ്ങള്‍ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
ബി.ജെ.പിയുടെ ഉത്തരകേരളത്തിലെ അക്കൗണ്ട് തുറക്കല്‍മോഹത്തിനു മഞ്ചേശ്വരത്തെ ജനം വായടപ്പന്‍ മറുപടിയാണു നല്‍കിയത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മികച്ച വിജയം സാധ്യമാക്കിയ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ വികാരമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പാലാ ജയത്തിന്റെ തുടര്‍ച്ച:
മന്ത്രി രാമകൃഷ്ണന്‍


തിരുവനന്തപുരം: പാലായില്‍ ഉണ്ടായ ജയത്തിന്റെ തുടര്‍ച്ചയാണ് വട്ടിയൂര്‍ക്കാവിലും കോന്നിയിലുമുണ്ടായതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അംഗീകരിച്ചതിനു തെളിവാണ് തെരഞ്ഞെടുപ്പു ഫലം. എല്‍.ഡി.എഫിനെതിരായ എല്ലാ കള്ളപ്രചാരണങ്ങളെയും ജനം തള്ളി. യു.ഡി.എഫ് ജനങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുകയാണെന്ന് ഈ ജയം തെളിയിക്കുന്നുവെന്നും സാമുദായിക സംഘടനകള്‍ക്കെതിരേയുള്ള ജനവിധിയായി വിജയത്തെ വിലയിരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി
വോട്ട് മറിച്ചെന്ന് മുല്ലപ്പള്ളി


തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യധാരണ ഒരിക്കല്‍ക്കൂടി വെളിവാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വട്ടിയൂര്‍ക്കാവിലേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുവരുടേയും വോട്ടുകച്ചവടം സംബന്ധിച്ച് തെരഞ്ഞെടുപ്പിന്റെ ആരംഭത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുള്ളതാണ്. അത് അടിവരയിടുന്നതാണ് പുറത്തുവന്ന ഫലം.
വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 14465 വോട്ടിന് വിജയിച്ചപ്പോള്‍ 2016ല്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ടു ഷെയറില്‍നിന്ന് 16247 വോട്ടിന്റെ കുറവു വന്നിട്ടുണ്ട്. ബി.ജെ.പിയുടെ ഈ വോട്ട് ചോര്‍ച്ച എങ്ങോട്ടാണു പോയത്. ഇതു വിശദീകരിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തയാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ഈ മാസം 27ന് വൈകുന്നേരം ആറിന് രാഷ്ട്രീയകാര്യ സമിതി കെ.പി.സി.സി ആസ്ഥാനത്ത് ചേരും. തുടര്‍ന്ന് ഉപതെരഞ്ഞടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളുടേയും അവലോകനം ഡി.സി.സികളുടെ നേതൃത്വത്തില്‍ നടക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍
വിജയം സുനിശ്ചിതം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നണികളുടെ പ്രവര്‍ത്തനം ഐക്യപൂര്‍ണമായാല്‍ വിജയം സുനിശ്ചിതമാണെന്നും മഞ്ചേശ്വരം ഇതിന് ഉത്തമ ഉദാഹരണമാണെന്നും മുസ്‌ലിം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ചെറിയ അനൈക്യങ്ങളാണ് മറ്റു മണ്ഡലങ്ങളെ പരാജയത്തിലേക്ക് നയിച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതാണ് ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജ്യത്ത് ഒന്നടങ്കമുണ്ടാവേണ്ട മതേതര ഐക്യമാണ് മഞ്ചേശ്വരത്ത് പ്രകടമായത്. 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം എട്ടായിരത്തിലേക്കുയര്‍ന്നത്. ബി.ജെ.പിക്കു കടന്നുവരാന്‍ ഏറെ സാധ്യതയുള്ള മണ്ഡലമായിരുന്നു മഞ്ചേശ്വരം. എന്നാല്‍ ഇവിടെ മതേതര ശക്തികളുടെ കൂട്ടായ്മയുണ്ടായി. തോല്‍വി ആരുടെയും തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല. തോല്‍വിയായാലും ജയമായാലും അതത് പാര്‍ട്ടികളും ബന്ധപ്പെട്ട മുന്നണികളും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  40 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago