വനിതാ കമ്മിഷന് അധ്യക്ഷ സഭാ അനുകൂല മെഗാഫോണായി മാറിയെന്ന്, അവരില്‍ നിന്ന് എങ്ങനെ നീതി ലഭിക്കും: എം.സി. ജോസഫൈനെതിരേ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര
കല്‍പ്പറ്റ: വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടിയാണെന്നും അവരില്‍ നിന്ന് നീതി ലഭിക്കില്ലെന്നുറപ്പുള്ളതുകൊണ്ടാണ് കമ്മിഷന്റെ ഹിയറിങ്ങിന് ഹാജരാകാതിരുന്നതെന്ന് ലൂസി കളപ്പുര.
വനിതാ കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്തെത്തിയിരിക്കുന്നത്്. സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് കമ്മിഷന് അധ്യക്ഷ തനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അങ്ങനെ ഒരാളില്‍ നിന്ന് എങ്ങനെ നീതി ലഭിക്കുമെന്നും അവര്‍ ചോദിക്കുന്നു.
നീതി ലഭിക്കുമെന്നുറപ്പുണ്ടെങ്കില്‍, അങ്ങനെയൊരു റപ്പ് ആര്‍ക്കെങ്കിലും തരാനായാല് ഇനിയും പരാതി നല്‍കുമെന്നും ഏത് ഹിയറിഗിനും ഹാജരാകുമെന്നും അവര്‍ വ്യക്തമാക്കി.
വനിതാ കമ്മിഷന് സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ സിസ്റ്റര്‍ വത്തിക്കാനൊപ്പം കമ്മിഷനും തന്നെ അവഗണിക്കുകയായിരുന്നുവെന്നുമാണ് ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."