HOME
DETAILS

ബിഹാറിലെ സീറ്റ് തര്‍ക്കം: എന്‍.ഡി.എ വിടാനൊരുങ്ങി ആര്‍.എല്‍.എസ്.പി

  
backup
November 17, 2018 | 10:24 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82

പട്‌ന: രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്‌വാഹ എന്‍.ഡി.എയില്‍നിന്നു പുറത്തേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ നല്‍കാമെന്ന ബി.ജെ.പിയുടെ വാഗ്ദാനം അസ്വീകാര്യമാണെന്നറിയിച്ച അദ്ദേഹം, ഈ മാസം 30നു മുന്‍പ് അനുകൂല തീരുമാനമറിയിക്കണമെന്ന അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്.
ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയും ജെ.ഡി.യുവും 16 വീതം സീറ്റുകളില്‍ വീതം മത്സരിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നു. എന്‍.ഡി.എയിലെ മറ്റു ഘടകകക്ഷികളായ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ആറും ആര്‍.എല്‍.എസ്.പിക്കു രണ്ടും സീറ്റുകള്‍ നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍, രണ്ടു സീറ്റുകളില്‍ ഒതുക്കുന്നതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തെത്തിയ ആര്‍.എല്‍.എസ്.പി അധ്യക്ഷന്‍ കുശ്‌വാഹ മുന്നണി വിട്ടേക്കുമെന്നാണ് ഇപ്പോള്‍ നല്‍കുന്ന സൂചന.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിയോജിപ്പ് അറിയിക്കാനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിന് അദ്ദേഹം തയാറായില്ലെന്നു കുശ്‌വാഹ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയല്ലാതെ മറ്റൊരു ബി.ജെ.പി നേതാവിനോടും താന്‍ ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ പിളര്‍ത്താന്‍ വൃത്തികെട്ട കളികളാണ് ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നടത്തുന്നതെന്നും കുശ്‌വാഹ കുറ്റപ്പെടുത്തി.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മൂന്നു സീറ്റുകളിലും ആര്‍.എല്‍.എസ്.പി വിജയിച്ചിട്ടുണ്ട്. മുന്നണിയില്‍നിന്നു നീതിയുക്തമായ നടപടിയുണ്ടായില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ഉപേന്ദ്ര കുശ്‌വാഹ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹം മുന്‍എം.പിയും ലോക് താന്ത്രിക് ജനതാദള്‍ അധ്യക്ഷനുമായ ശരദ് യാദവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത് എന്‍.ഡി.എ വിടുമെന്ന വ്യക്തമായ സൂചനയായിരുന്നു. അതേസമയം, കുശ്‌വാഹയുടെ ഭീഷണിയില്‍ ആശങ്കയില്ലെന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  a day ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  a day ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  a day ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  a day ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  a day ago