ശമ്പള വര്‍ധന നടപ്പിലാക്കണമെന്ന് ഐ.എന്‍.ടി.യു.സി
ഷൊര്‍ണൂര്‍: മലബാറിലെ കുറഞ്ഞ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള വിതരണം ഉടന്‍ നടത്തുവാന്‍ വേണ്ട നടപടി സര്‍ക്കാര്‍ എടുക്കണമെന്ന് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് കെ.പി. അനില്‍ കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോടതി നിശ്ചയിച്ചതും സര്‍ക്കാര്‍ നിശ്ചയിച്ചതുമായ പത്തോളം കമ്മീഷന് റിപ്പോര്‍ട്ടുകള്‍ കാലാകാലങ്ങളായി മാറിമാറി വന്ന സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അവസാനമായി നിശ്ചയിച്ച കെ. ജയ കുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്‍ സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കുന്നതിനായി ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
അതിലെ ക്രിയാത്മക നിര്‍ദേശങ്ങള്‍ എങ്കിലും നടപ്പിലാക്കാനും ക്ഷേത്രം വരുമാനം പരിഗണിക്കാതെ തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കികൊണ്ട് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ ഗവണ്മെന്റ് തയ്യാറാക്കണമെന്നും കെ.പി. അനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."