പിണറായിയെ പ്രകീര്‍ത്തിച്ച് തുഷാര്‍: വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി, ഒടുവില്‍ പേജ് അഡ്മിനെ പുറത്താക്കി ശുദ്ധി കലശം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി വി.കെ പ്രശാന്തിനെയും പ്രകീര്‍ത്തിച്ച് തുഷാര്‍വെള്ളാപ്പള്ളിയുടെ പേരില്‍ ഫേസ്ബുക്ക് കുറിപ്പ്.
ഒടുവില്‍ വിവാദമായപ്പോള്‍ പോസ്റ്റിനെ ഉടലോടെ വിഴുങ്ങി തുഷാര്‍. ഫേസ് ബുക്കില്‍ പോസ്റ്റ് പങ്കുവെച്ച കിരണ്‍ ചന്ദ്രനെ ബി.ഡി.ജെഎസ് പുറത്താക്കിയും പ്രശ്ന പരിഹാരം.
ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിനായിരുന്ന കിരണ്‍ ചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാണ് പ്രശ്നത്തിന് പരിഹാരം തേടിയത്.
തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് പിണറായിക്ക് അഭിനന്ദനം നേരുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്ത വ്യക്തി അബദ്ധത്തില്‍ പോസ്റ്റ് ഇട്ടതാണെന്നു വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. വിഷയം വിവാദമായ പശ്ചാത്തലത്തിലായിരുന്നു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."