ഖത്തര്‍ ബഹിഷ്‌കരണം പിന്‍വലിക്കാന്‍ 13 ആവശ്യങ്ങളുമായി അറബ് രാജ്യങ്ങള്‍
റിയാദ്: ഖത്തറിനെതിരേയുള്ള ഉപരോധം പിന്‍വലിക്കാന്‍ ഉപാധികളുമായി അറബ് രാജ്യങ്ങള്‍. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട 13 ഉപാധികളാണ് അറബ് രാജ്യങ്ങള്‍ മുന്നോട്ടു വച്ചത്. സഊദി അറേബ്യ, യു എ ഇ, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഉപരോധം പിന്‍വലിക്കാന്‍ ഉപാധികളുമായി രംഗത്തെത്തിയത്.
നാല് അറബ് രാജ്യങ്ങള്‍ 13 ആവശ്യങ്ങള്‍ തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് വഴിയാണ് ഖത്തറിനു കൈമാറിയത്. ഇവ നടപ്പിലാക്കാന്‍ പത്തു ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുര്‍ക്കി വ്യോമതാവളം അടയ്ക്കുക എന്നീ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരോപണങ്ങള്‍ രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതേസമയം, തീവ്രവാദ ഗ്രൂപ്പുകളെ ഒരിക്കലും സഹായിച്ചിട്ടില്ലെന്നു ഖത്തര്‍ വീണ്ടും വ്യക്തമാക്കി. സഊദി സഖ്യരാഷ്ട്ര ഉപാധികളെ കുറിച്ച് ഖത്തര്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."