
അരൂരിന് അരുമ ഷാനിമോള്‍ ഉസ്മാന്
സ്വന്തം ലേഖകന്‍
ആലപ്പുഴ: തുടര്‍തോല്‍വികളില്‍ പതറിയില്ല. പോരാളിയായി വാശിയോടെ തന്നെ പൊരുതി. അരൂരിലെ ചുവപ്പുകോട്ട തകര്‍ത്തു ഷാനി മോള് ഉസ്മാന് ഒടുവില്‍ വിജയതീരത്ത്. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭ പോരിലും തോല്‍വി മാത്രമായിരുന്നു കൈമുതല്‍. അരൂരിലെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് തന്നെ അട്ടിമറിയിലൂടെ കോണ്‍ഗ്രസിന് സമ്മാനിച്ച് ശക്തയെന്ന് തെളിയിച്ചു.
അരൂരിലെ അങ്കത്തട്ടില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഷാനി മോളുടെ ലക്ഷ്യത്തില്‍ ഇല്ലായിരുന്നു. ഇനിയൊരു തോല്‍വി ചിന്തിക്കാന്‍ പോലുമാകുന്നതിനപ്പുറം. പോരാട്ടങ്ങളിലൂടെ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന വനിതയാണ് ഷാനി മോള് ഉസ്മാന്. കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്ത് പിച്ചവച്ച ഷാനി മോളുടെ വളര്‍ച്ച പടിപടിയായി.
കേരളത്തില്‍നിന്ന് എ.ഐ.സി.സിയുടെ സെക്രട്ടറിയായി മാറിയ ആദ്യവനിത. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷയില് തുടങ്ങി യൂത്ത് കോണ്‍ഗ്രസിലും മഹിള കോണ്‍ഗ്രസിലും സംസ്ഥാന നേതൃനിരയില്‍ തിളങ്ങിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള വരവ്.
ആലപ്പുഴ ജില്ലാപഞ്ചയത്ത് അംഗവും നഗരസഭ ചെയര്‍പേഴ്സണുമായി. 1990കളിലെ ജ്വലിക്കുന്ന വിദ്യാര്‍ഥി, യുവജന നേതാവായി മാറിയ വനിത എന്നിട്ടും നിയമസഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയത് 2006ല്‍ മാത്രം.
തനിക്കൊപ്പം പ്രവര്‍ത്തിച്ച യുവനേതാക്കളിലേറെയും എം.പിയും എം.എല്‍.എയുമൊക്കെയായി മാറുമ്പോഴും കാഴ്ചക്കാരിയുടെ റോളായിരുന്നു ഷാനി മോള്‍ക്ക്. മധ്യകേരളത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി കരുതുന്ന പെരുമ്പാവൂരിലായിരുന്നു 2006ല്‍ ആദ്യപോരാട്ടം. ഷാജു പോളിനോട് തോറ്റു. പിന്നീടൊരു സീറ്റിനായി 2016 വരെ കാത്തിരിക്കേണ്ടി വന്നു.
സി.പി.എമ്മിന്റെ കോട്ടയായിരുന്ന കാസര്‍കോട് ലോക്സഭ സീറ്റിലേക്ക് പരിഗണിച്ചെങ്കിലും ചാവേറാകാനില്ലെന്ന് പ്രഖ്യാപിച്ച് ഷാനി മോള് പിന്മാറി. 2016 ല്‍ ഒറ്റപ്പാലം നിയമസഭ സീറ്റ് നല്‍കിയെങ്കിലും അവിടെയും പരാജയം. വിഷയങ്ങള്‍ നന്നായി പഠിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന മികച്ചപ്രതിച്ഛായയുള്ള ഷാനി മോള്‍ക്ക് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആലപ്പുഴ നല്കി. ശബരിമല വിഷയം ആഞ്ഞുവീശിയ കാറ്റില്‍ 19 ഇടത്ത് യു.ഡി.എഫ് ജയിച്ചു കയറിയപ്പോഴും ഷാനി മോള് മാത്രം വീണു. അരൂരില്‍ ആരിഫിനേക്കാള്‍ 648 വോട്ടു കൂടുതല്‍ നേടിയിരുന്നു ഷാനി മോള്. ഉപതെരഞ്ഞെടുപ്പിന്റെ അവസാന നിമിഷമാണ് അരൂരില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. കോട്ടക്കൊത്തളങ്ങളില്‍ കടന്നുകയറി ഷാനിമോള്‍ വീണ്ടും പ്രഹരിച്ചതോടെ അരൂരിലെ ഇടതുകോട്ട തകര്‍ന്നു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും അരൂരിന്റെ അഞ്ചാം എം.എല്‍.എയാവുന്ന ഷാനി മോളുടെ വിജയത്തിന് തിളക്കമേറെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി
National
• 6 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 7 days ago
അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി
National
• 7 days ago
അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 7 days ago
ഗോരഖ്പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 7 days ago
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala
• 7 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
Kerala
• 7 days ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 7 days ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 7 days ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 7 days ago
കോഹ്ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ
Cricket
• 7 days ago
വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്
Kerala
• 7 days ago
You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ
Football
• 7 days ago
ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, 10 പേരെ രക്ഷപ്പെടുത്തി
National
• 7 days ago
'സ്കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്രി തങ്ങള്‍
Kerala
• 7 days ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 7 days ago
'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
uae
• 7 days ago
ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്
uae
• 7 days ago
മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം
Cricket
• 7 days ago
കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ
Cricket
• 7 days ago
കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 7 days ago