ഒബാമ കെയര്‍: പുതിയ ബില്ലിനെതിരേ ട്രംപിന്റെ പാളയത്തില്‍ പട
വാഷിങ്ടണ്‍: ഒബാമ കെയര്‍ റദ്ദാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും നീക്കത്തിനിടെ പാളയത്തില്‍ പട. ഇതുസംബന്ധിച്ച ബില്‍ സെനറ്റില്‍ അവതരിപ്പിച്ചെങ്കിലും നാലു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തി.
പുതിയ ബില്ലിന് അനുകൂലമായി വോട്ടു ചെയ്യാന്‍ തയാറല്ലെന്ന് അറിയിച്ച ടെഡ് ക്രൂസ്, റോന്‍ ജോണ്‍സണ്‍, മൈക്ക് ലീ, റാന്‍ഡ് പോള്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് തുറന്ന സമീപനമാണുള്ളതെന്നു വ്യക്തമാക്കി. 100 അംഗ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 52 അംഗങ്ങളാണ് ഉള്ളത്. രണ്ടു പേരില്‍ കൂടുതല്‍ മറുകണ്ടം ചാടിയാല്‍ ബില്‍ പരാജയപ്പെടും. ഒബാമ കെയര്‍ റദ്ദാക്കാനുള്ള നീക്കമായതു കൊണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ആരുടെയും പിന്തുണ കിട്ടില്ലെന്ന് ഉറപ്പാണ്.
ഒബാമ കെയറിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങളും രഹസ്യ പിന്തുണ നല്‍കുന്നുണ്ട്.
പുതിയ ബില്ലിന് രൂപം നല്‍കിയ സെനറ്റിലെ ഭരണപക്ഷ നേതാവ് മിച് മക്‌കേണലിന്റെ ഓഫിസിനു പുറത്ത് പ്രതിഷേധവുമായി എത്തിയ 43 പേരെ അറസ്റ്റ് ചെയ്തു. നിലവിലെ സാഹചര്യത്തില്‍ പുതിയ ബില്ലിനെ അംഗീകരിക്കാനാവില്ലെന്നും ചര്‍ച്ച നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ബില്ലിനെതിരേ രംഗത്തുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നാല് സെനറ്റര്‍മാര്‍ യാഥാസ്ഥിത വിഭാഗക്കാരാണ്.
ബില്ല് ഹാനികരമായി ബാധിക്കുമെന്ന് മിതവാദികളായ രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒബാമ നടപ്പാക്കിയ പദ്ധതിക്ക് അമേരിക്കയില്‍ വന്‍ ജനപ്രീതിയുണ്ട്. ഇത് റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തു തന്നെ ട്രംപ് പറഞ്ഞിരുന്നു.
അധികാരമേറ്റ് ആദ്യ ദിവസം തന്നെ ഒപ്പുവച്ചതും ഒബാമ കെയര്‍ റദ്ദാക്കുന്ന ഉത്തരവിലാണ്. പുതിയ ബില്‍ സാധാരണക്കാരുടെ സമ്പത്ത് സമ്പന്നരുടെ പക്കലെത്തുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തതെന്ന് ഒബാമ പ്രതികരിച്ചു.
ഒബാമ കെയര്‍ റദ്ദാക്കാനുള്ള ബില്ലിന് ആറാഴ്ച മുന്‍പ് യു.എസ് കോണ്‍ഗ്രസ് അനുമതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."