കൊച്ചി മേയറെ മാറ്റില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയിനെ മാറ്റില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തോല്‍വിയുടെ ആയാലും ജയത്തിന്റെ ആയാലും ഒരാള്‍ക്ക് ഉത്തരവാദിത്തമേല്പ്പിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഒളിയമ്പെയ്യുന്നവര്‍ തനിക്ക് നേരെ തന്നെ അതു പതിക്കുമെന്നോര്‍ക്കണമെന്നും മുല്ലപ്പള്ള പറഞ്ഞു. തോല്‍വി ആയാലും വിജയം ആയാലും കൂട്ടുത്തരവാദിത്തം ഏല്‍ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം കൊച്ചി നഗരത്തില്‍ വെള്ളം കയറിയതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ വിവാദം പുകയുന്നത്. അന്നേദിവസമുണ്ടായ മഴ കാരണമാണ് എറണാകുളത്ത് ടി.ജെ വിനോദിന് ഭൂരിപക്ഷം കുറഞ്ഞതെന്നാണ് മണ്ഡലത്തിലെ മുന്‍ എം.എല്‍.എ കൂടിയായ ഹൈബി ഈഡന് അടക്കമുള്ളവരുടെ ആരോപണം. ചെറിയ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചാണ് ടി.ജെ വിനോദ് ജയിച്ചുകയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."