നബി തിരുമേനി ജീവിച്ച പുണ്യരാജ്യം കലാപഭൂമിയായി മാറുന്നു: ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍
പാലക്കാട്: ഗോത്രങ്ങള്‍ തമ്മില്‍ നിരന്തര കലഹവും രക്തച്ചൊരിച്ചലും ഉണ്ടായ രാജ്യത്ത് നിത്യശാന്തി സ്ഥാപിച്ച പ്രവാചക തിരുമേനി ജീവിച്ച പുണ്യരാജ്യം ഇന്ന് കലാപ ഭൂമിയായി മാറിയിരിക്കുന്നുവെന്ന് ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമിന് അന്യമാണെന്ന കാര്യം പുണ്യനാളുകളില്‍ പോലും ഒരു വിഭാഗം മറക്കുന്നു. ലോകത്ത് ശാന്തിയും സമാധാനവും കൈവരിക്കാന്‍ നബി തിരുമേനിയുടെ പാത പിന്തുടരണമെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. കേരള മുസ്‌ലീം കോണ്‍ഫറന്‍സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് റസ്റ്റ ് ഹൗസില്‍ ചേര്‍ന്ന റമദാന്‍ ജില്ലാ കണ്‍വന്‍ഷനും മതേതര സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദാനവും സ്‌നേഹവും ഒന്നിക്കുന്നതിന്റെ പ്രതീകമാണ് റമദാന്‍ എന്ന പുണ്യമാസം. ദാന കര്‍മങ്ങള്‍ സഹോദര ഭാവേന ആര്‍ ചെയ്യുന്നുവോ, അവനാണ് സര്‍വ്വശക്തനായ ദൈവത്തിന് പ്രിയമുള്ളവന്‍. സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാണ്. അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന്റെ മഹത്തായ ഈ സന്ദേശം ഓരോരുത്തരേയും, ഓരോ ദിവസവും ഓര്‍മിപ്പിക്കുന്ന ആചരണം ആയതിനാലാണ് റമദാനെ നാം പുണ്യമാസമായി വിശേഷിപ്പിക്കുന്നത്.
എ.കെ.സുല്‍ത്താന്‍ അധ്യക്ഷനായി. വി.ചാമുണ്ണി, അഡ്വ. കെ. ശാന്തകുമാരി, പ്രമീള ശശിധരന്‍ , എന്‍.ശിവരാജന്‍ , പ്രൊഫ. ടി. അബൂബക്കര്‍, അഡ്വ. മാത്യുതോമസ് , എ. അബ്ദുറബ്, പി.വി വിജയരാഘവന്‍, അബ്ബാസ് മൗലാന, ടി.കെ മുഹമ്മദ് ബഷീര്‍ (മെക്ക), റയ്മണ്ട് ആന്റണി, എം. മത്തായി മാസ്റ്റര്‍, എം. സുലൈമാന്‍ ഹാജി, എ.കമറുദ്ദീന്‍ പ്രസംഗിച്ചു. നിര്‍ധനരായ 300 പേര്‍ക്ക് പുതുവസ്ത്ര വിതരണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."