ഒളവണ്ണയിലെ മലിനീകരണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങല്ലുര് പെരിങ്കെല്ലന് തോടും വയലുകളും സമീപത്തെ വാണിജ്യ- പാര്‍പ്പിട സമുച്ചയം മലിനമാക്കിയെന്ന ആരോപണം അന്വേഷിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്.
പ്രദേശമാകെ മലിനമായിട്ടും പഞ്ചായത്ത് നിശബ്ദത പാലിക്കുകയാണെന്ന് മനുഷ്യവകാശ കമ്മീഷന് ആക്ടിങ്ങ് അധ്യക്ഷന്‍ പാലാട്ട് മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു. മലിനജലം ഒഴുക്കിവിടുന്നത് തടഞ്ഞിലെങ്കില് പകര്‍ച്ചവ്യാധി രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനിടയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫിസറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയറും ഇതു സംബന്ധിച്ച് അന്വേഷിച്ച് വിശദീകരണം നല്‍കണം. കേസ് ജൂലായില്‍ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കമ്മീഷന് പരിഗണിക്കും. പത്രവാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കമ്മിഷന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."