എസ്.കെ.എം.ഇ.എ സംസ്ഥാന
നേതൃക്യാംപ്: അന്തിമരൂപമായികോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉദ്യോഗസ്ഥ സംഘടനയായ സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന നേതൃക്യാംപിന് അന്തിമരൂപം നല്കി. നവംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ ബേപ്പൂരിലാണ് ക്യാംപ് നടക്കുന്നത്. ബേപ്പൂര്‍ മുദാക്കര മഹല്ല് കമ്മിറ്റിയാണ് ക്യാംപിന് ആതിഥ്യം അരുളുന്നത്. രണ്ടിന് വൈകിട്ട് അഞ്ചിന് ബേപ്പൂര്‍ ഖാസി പി.ടി മുഹമ്മദലി മുസ്ലിയാര് പതാക ഉയര്‍ത്തും. തുടര്‍ന്ന് മൗലിദ് പാരായണവും നബിദിന കാംപയിന് ഉദ്ഘാടനവും നടക്കും. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
മൂന്നിന് കാലത്ത് ഒന്‍പതിന് നേതൃക്യാംപിന്റെ ഉദ്ഘാടനം സുന്നി യുവജന സംഘം സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ അധ്യക്ഷനാകും.അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.വി മുഹമ്മദലി, ഡോ. സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഡോ. നാട്ടിക മുഹമ്മദലിയാണ് ക്യാംപ് അമീര്‍.1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."