മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10ന് എം.ഡിറ്റ് കോഴിക്കോട് ടെക്‌നോളജിക്കല്‍ കാംപസിന്റെ ഉദ്ഘാടനം, 11ന് കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഉദ്ഘാടനം, ഉച്ചക്ക് ശേഷം മൂന്നിന് നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട സമുച്ചയ ഉദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍.
എം.ഡിറ്റ് കോഴിക്കോട് ടെക്‌നോളജിക്കല്‍ കാംപസിന്റെ ഉദ്ഘാടന ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. പോളിടെക്‌നിക്-അക്കാദമിക് ബ്ലോക്ക്-2 തറക്കല്ലിടല്‍ തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. നവീകരിച്ച കംപ്യൂട്ടര്‍ ലാബ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, എ.കെ ശശീന്ദ്രന്‍, കെ. ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സംസാരിക്കും.
കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി മുഖ്യാതിഥിയായിരിക്കും. എം.എല്‍.എമാരായ സി.കെ നാണു, എ.കെ ശശീന്ദ്രന്‍, ഇ.കെ വിജയന്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സംസാരിക്കും. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട സമുച്ചയ ഉദ്ഘാടന ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, കെ.ഇ ഫൈസല്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."