HOME
DETAILS
MAL
കൊളപ്പള്ളി ആശുപത്രിയില്‍ ഡോക്ടറില്ല
backup
June 23 2017 | 21:06 PM
ഗൂഡല്ലൂര്‍: കൊളപ്പള്ളി ഗവ. ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലെന്ന് പരാതി. മഴവന്‍ ചേരമ്പാടി, കൊളപ്പള്ളി, ചേരങ്കോട് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുക്കണക്കിന് ആളുകള്‍ ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.
ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികള്‍ ദുരിതത്തിലായിരിക്കുകയാണിപ്പോള്‍. ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിലാണ് ജനങ്ങള്‍ ഇപ്പോള്‍ ചികിത്സ തേടി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."